/kalakaumudi/media/post_banners/fdd5f6150b1ec4c2133fd7c3e67b046ae0ed2754d670bff5d7748a7bf7572fb0.jpg)
ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്‌സ് ഡിസംബര്‍ പാദത്തില്‍ 2958 കോടി രൂപയുടെ ഏകീകൃത അറ്റാദായം നേടി. ഒരു വര്‍ഷം മുന്‍പ് 1516 കോടി രൂപയുടെ നഷ്ടത്തിലായിരുന്നു. സര്‍വ്വേയെ അപേക്ഷിച്ച് 285 കോടി രൂപയുടെ ലാഭമാണ് ടാറ്റാ മോട്ടോഴ്‌സിന് അവസാന പാദത്തില്‍ കൈവരിക്കാനായത്.
ടാറ്റ മോട്ടോഴ്സിന്റെ മൂന്നാം പാദത്തിലെ അറ്റാദായം ഏകദേശം മൂന്നുമടങ്ങ് ഉയര്‍ന്ന് 506.19 കോടി രൂപയായി, വരുമാനം 28 ശതമാനം വര്‍ധിച്ച് 15,794 കോടി രൂപയായി.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഏകീകൃത വരുമാനം 22.5 ശതമാനം ഉയര്‍ന്ന് 88489 കോടി രൂപയായി. 82,738 കോടിയുടെ എസ്റ്റിമേറ്റിനെ മറികടന്നാണ് വരുമാനം ഉയര്‍ന്നത്. പലിശ, നികുതി, മൂല്യത്തകര്‍ച്ച, അമോര്‍ട്ടൈസേഷന്‍(ഇബിഐടിഡിഎ) എന്നിവയ്ക്ക് മുന്‍പുള്ള വരുമാനമായി കണക്കാക്കിയ ഏകീകൃത പ്രവര്‍ത്തന ലാഭം 11 ശതമാനം ഉയര്‍ന്ന് 9900 കോടിയായി.