/kalakaumudi/media/post_banners/93d5fe8cdd125d4309c051bc901d521e64f2e7452999a8f51f7c1afe924fe514.jpg)
ന്യൂഡല്‍ഹി: എയര്‍ ഏഷ്യ ഇന്ത്യയെ എയര്‍ ഇന്ത്യ എക്സ്പ്രസുമായി ലയിപ്പിക്കുന്നതിനുള്ള നടപടി 2023 അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് അറിയിച്ച് എയര്‍ ഇന്ത്യ. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയും എയര്‍ ഏഷ്യ ഇന്ത്യയും ലയിക്കുമെന്ന് കഴിഞ്ഞ മാസം കമ്പനി വ്യക്തമാക്കിയിരുന്നു.
നിലവില്‍ കരിയറിലെ ടാറ്റ സണ്‍സിന് 83.67 ശതമാനം ഓഹരിയും ബാക്കി 16.33 ശതമാനം ഓഹരി എയര്‍ഏഷ്യയുമായാണ്. കുറഞ്ഞ നിരക്കില്‍ എയര്‍ ഇന്ത്യ ഗ്രൂപ്പിന് ഒരൊറ്റ കാരിയര്‍ എന്ന ലക്ഷ്യത്തോടെയാണ് ലയനം. 2005ല്‍ ആണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രവര്‍ത്തനം ആരംഭിച്ചത്. 2014 ലാണ് എയര്‍ഏഷ്യ ഇന്ത്യ പ്രവര്‍ത്തനം ആരംഭിച്ചത്.
ടാറ്റ ഗ്രൂപ്പ് തങ്ങളുടെ എയര്‍ലൈന്‍ കമ്പനികളെ എല്ലാം തന്നെ എയര്‍ ഇന്ത്യ ബ്രാന്‍ഡിന്റെ കുടക്കീഴിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നതായി നേരത്തെ അറിയിച്ചിരുന്നു.
നിലവില്‍ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഏഷ്യ ഇന്ത്യ, വിസ്താര എന്നീ നാല് എയര്‍ലൈനുകള്‍ ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാണ്. ഈ വര്‍ഷം ജനുവരിയിലാണ് എയര്‍ ഇന്ത്യയെയും എയര്‍ ഇന്ത്യ എക്സ്പ്രസിനെയും ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്.