/kalakaumudi/media/post_banners/1d5a8399ad2053f2b70845c2d792fc25506d6a9facd8597d42426f6dd3de7429.jpg)
തിരുവനന്തപുരം : ഇലക്ട്രിക് ബസ്സ് നിര്‍മ്മാണം, സൈബര്‍ രംഗം, ഫിനാന്‍സ് എന്നീ മേഖലകളില്‍ ഹിന്ദുജ ഗ്രൂപ്പ് കേരളത്തില്‍ നിക്ഷേപം നടത്തുമെന്ന് ഹിന്ദുജ ഗ്രൂപ്പ് കോ ചെയര്‍മാന്‍ ഗോപി ചന്ദ് ഹിന്ദുജ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉറപ്പു നല്‍കി.
വിശദമായ ചര്‍ച്ചകള്‍ക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായിഗോപിചന്ദ് ഹിന്ദൂജ ഡിസംബര്‍ അവസാനം കേരളം സന്ദര്‍ശിക്കും. അതിനു മുന്നോടിയായ ചര്‍ച്ചകള്‍ക്കായി മൂന്നംഗ ടീമിനെ ഹിന്ദുജ ചുമതലപ്പെടുത്തി.അശോക് ലൈലന്റ് ഇലക്ട്രിക് വാഹന നിര്‍മ്മാണത്തില്‍ ഇപ്പോള്‍ കേന്ദ്രീകരിക്കുന്നുണ്ട് .
കേരളത്തില്‍ ഫാക്ടറി തുടങ്ങണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് പ്രത്യേക സംഘത്തെ ഇവിടേക്ക് അയക്കാന്‍ തൂരുമാനിച്ചത്.ആവശ്യമായ സ്ഥലം ഉള്‍പ്പെടെ ഈ സംഘം സന്ദര്‍ശനം നടത്തി നിര്‍ദേശിക്കും. സൈബര്‍ ക്രൈം നേരിടുന്നതിനുള്ള ആധുനിക സംവിധാനങ്ങള്‍ ഹിന്ദൂജ ഗ്രൂപ്പ് വികസിപ്പിച്ചിട്ടുണ്ട്.
കേരളത്തിലെ ഐ ടി മാനവവിഭവശേഷി വിനിയോഗിക്കാന്‍ കഴിയുംവിധം കാമ്പസ് ആരംഭിക്കുന്ന കാര്യം പരിഗണിക്കും. വിദ്യാഭ്യാസം, ആരോഗ്യം, ധനകാര്യം എന്നീ മേഖലകളിലും നിക്ഷേപ സാധ്യതകള്‍ പരിശോധിക്കും.
മുഖ്യമന്ത്രിക്കൊപ്പം വ്യവസായ മന്ത്രി പി രാജീവ്, നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ എം എ യൂസഫലി ,ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് , വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.