
വാഷിങ്ടണ്‍: അമേരിക്കന്‍ സമ്പദ്ഘടന നാലാം പാദത്തില്‍ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ 1.9 ശതമാനം മാത്രമാണ് വര്‍ദ്ധനയുണ്ടായത്. മൂന്നാം പാദത്തില്‍ നിന്ന് 3.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
2016ല്‍ സമ്പദ്ഘടനയില്‍ 1.6 ശതമാനം മാത്രമാണ് വര്‍ദ്ധനയുണ്ടായത്. 2011ന് ശേഷം ആദ്യമായാണ് ഇത്രയും കുറഞ്ഞ വളര്‍ച്ചാനിരക്ക്. എണ്ണവിലയിലുണ്ടായ ഇടിവും ഡോളര്‍ കരുത്താര്‍ജ്ജിച്ചതും കമ്പനികളുടെ ലാഭത്തില്‍ ഇടിവുണ്ടാക്കി. ഇതിന് പുറമെ വ്യവസായ നിക്ഷേപങ്ങളെയും ഇത് ബാധിച്ചു.
നാലാം പാദത്തില്‍ കയറ്റുമതിയില്‍ 4.3 ശതമാനം ഇടിവുണ്ടായി. മൂന്നാം പാദത്തില്‍ പത്ത് ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരുന്നത്. നാലാം പാദത്തില്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ 2.2ശതമാനം വളര്‍ച്ചയുണ്ടാകുമെന്നായിരുന്നു സാമ്പത്തിക വിദഗ്ദ്ധരുടെ പ്രവചനം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
