/kalakaumudi/media/post_banners/f3f9e5e4823b5da7b5fd06dd3f4da48c3e22bba83ca52c876a4d44d07c93db6f.jpg)
കൊച്ചി : സീ എന്റര്ടെയ്ന്മെന്റ് എന്റര്‍പ്രൈസസ്, ഏറ്റവും ബൃഹത്തായ ഡിജിറ്റല്‍ എന്റര്ടെയ്ന്മെന്റ് പ്ലാറ്റ്ഫോം സീ 5 അവതരിപ്പിച്ചു. സീ ഇന്റര്‍നാഷണലിന്റെയും സി 5 ഗ്ലോബലിന്റെയും സി ഇ ഒ അമിത് ഗോയങ്കയാണ് പുതിയ പ്ലാറ്റ്ഫോമിന്റെ പ്രഖ്യാപനം നടത്തിയത്.
ഗ്ലോബല്‍ മീഡിയ, എന്റര്ടെയ്ന്മെന്റ് പവര്‍ഹൗസായ സി എന്റര്ടെയ്ന്മെന്റിന്റെ ഡിജിറ്റല്‍ ഡെസ്റ്റിനേഷനായിരിക്കും ഇത്.
ഡിജിറ്റല്‍ യുഗത്തിലേക്ക് പ്രവേശിക്കുകയും വിനോദ വിജ്ഞാന ലോകവുമായി ബന്ധപ്പെട്ടു നില്‍ക്കുകയും ചെയ്യുന്ന നവീന ഇന്ത്യയുടെ വിനോദ ആവശ്യങ്ങളെയാണ് സീ 5 അഭിസംബോധന ചെയ്യുന്നത്. രാജ്യത്തെ ഭാഷാവൈവിധ്യത്തെ സ്വാംശീകരിക്കാന്‍ സി 5ന് സാധിച്ചിട്ടുള്ളതിനാല്‍ ഭാഷാതീതമായ സ്വീകാര്യത സി 5 ഉറപ്പുവരുത്തുന്നു.
ലൈവ് ടി വി പരിപാടികളും ഓണ്‍ ഡിമാന്‍ഡ് പരിപാടികളും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു സമ്പൂര്‍ണ ദൃശ്യാനുഭവമാണ് സീ 5 ഉറപ്പു നല്‍കുന്നത്. ഒരു ലക്ഷം മണിക്കൂറിന്റെ ഓണ്‍ ഡിമാന്‍ഡ് പരിപാടികള്‍ സി 5ല്‍ ലഭ്യമായിരിക്കും. ഇന്ത്യന്‍ സിനിമകള്‍, വിദേശ സിനിമകള്‍, ടി വി ഷോകള്‍, സംഗീതം, ആരോഗ്യം, ലൈഫ്സ്റ്റൈല്‍ തുടങ്ങിയ പരിപാടികളുടെ വിവിധ ഭാഷകളിലുള്ള ഒറിജിനല്‍ സീ 5ല്‍ ലഭ്യമായിരിക്കും. 90ല്‍ അധികം ജനപ്രിയ ലൈവ് ടി വി ചാനലുകളുടെ ലൈവ് പരിപാടികളും ലഭ്യമാണ്. ഇതെല്ലാം ഒറ്റ പ്ലാറ്റ്ഫോമില്‍ ലഭ്യമാകുന്നുവെന്നതാണ് സി 5നെ ഇന്ത്യയിലെ ഏറ്റവും സമഗ്രതയുള്ള എന്റര്ടെയ്ന്മെന്റ് പ്ലാറ്റ്ഫോമാക്കി മാറ്റുന്നത്്.
ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ബംഗാളി, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഒറിയ, ഭോജ്പുരി, ഗുജറാത്തി, പഞ്ചാബി എന്നിങ്ങനെ 12 ഭാഷകളിലുള്ള പരിപാടികള്‍ സി 5ല്‍ കാണാനാകും. ഇതില്‍ ഒറിയ ഒഴിച്ചുള്ള 11 ഭാഷകളില്‍ ഡിസ്പ്ലെ ലാംഗ്വേജ് തിരഞ്ഞെടുക്കാനുള്ള അവസരം ഇന്ത്യയില്‍ ആദ്യമായി സീ 5-ല്‍ ഉള്ളത്.
ക്രോം കാസ്റ്റ്, എയര്‍പ്ലെ സപ്പോര്‍ട്ട്, ആഡ് ടു വാച്ച്ലിസ്റ്റ്, ആഡ് ടു ഫേവറിറ്റ്, സെറ്റ് ഷോ റിമൈന്‍ഡേഴ്സ്, പ്ലെയര്‍ മിനിമൈസ് ചെയ്ത് മറ്റ് ഉള്ളടക്കങ്ങള്‍ക്കായി ബ്രൗസ് ചെയ്യാനുള്ള സൗകര്യം, ടി വി ഗൈഡ്, ലോ ബാന്റ് വിഡ്ത്തിലും തടസ്സമില്ലാത്ത സ്ട്രീമിംഗ് എന്നിവയും സവിശേഷതകളാണ്.
സി 5 ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഐ ഒ എസ് ആപ്പ് സ്റ്റോറിലും ലഭ്യമാണ്. പ്രോഗ്രസീവ് വെബ് ആപ്പ് ംംം.്വലല5.രീാ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ആന്‍ഡ്രോയ്ഡ് ടി വികള്‍, ആമസോണ്‍ ഫയര്‍ടിവി സ്റ്റിക് എന്നിവയില്‍ ഉപയോഗിക്കാം. ക്രോംകാസ്്റ്റും സീ 5 സപ്പോര്‍ട്ട് ചെയ്യും.
ഫ്രീ, പ്രീമിയം പെയ്ഡ് പരിപാടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഫ്രീമിയം നിരക്ക് ലഭ്യമാണ്. യഥാര്‍ഥ പ്രതിമാസ നിരക്ക് 150 രൂപയാണെങ്കിലും പ്രതിമാസം 99 രൂപയെന്ന സ്പെഷ്യല്‍ ലോഞ്ച് ഓഫര്‍ നിരക്കില്‍ സീ 5 സബ്സ്ക്രിബ്ഷന് ലഭ്യമാണ്. ഓഫര്‍ പാക്ക് സബ്സ്ക്രൈബ് ചെയ്യുന്നവര്‍ക്ക് മുഴുവന്‍ ലൈബ്രറി കണ്ടന്റും ഉപയോഗിക്കാനാകും.