/kalakaumudi/media/post_banners/0d21427b656e81778eea14e71e45f101c83b2b8a19e403d3cd96373b280bceb2.jpg)
കാനഡയില്‍ 1964 സ്ഥാപിതമായി പ്രമുഖ കോഫി ബ്രാന്‍ഡ് ടിം ഹോര്‍ട്ടന്‍സ് ഇന്ത്യയില്‍ ആരംഭിക്കുന്നു. ഡല്‍ഹിയിലാണ് ആദ്യ ഔട്ട്ലെറ്റ് ആരംഭിക്കുന്നത്. കാപ്പിക്ക് പുറമെ ബേക്കഡ് ഗുഡ്സ് ബ്രാന്‍ഡ് കൂടിയാണ് ടീം ഹോര്‍ട്ടണ്‍സ്. നിലവില്‍ രണ്ട് സ്റ്റോറുകളാണ് ഇന്ത്യയില്‍ ഹോര്‍ട്ടണ്‍സ് ആരംഭിക്കുക.
തുടര്‍ന്ന് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകദേശം 240 കോടി മുതല്‍ മുടക്കില്‍ ഇന്ത്യയില്‍ 120 സ്റ്റോറുകള്‍ തുറക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നതെന്ന് ഇന്ത്യയിലെ ടീം ഹോര്‍ട്ടണ്‍സ് ഫ്രാഞ്ചൈസിയുടെ സിഇഒ നവിന്‍ ഗുര്‍നാനി പറഞ്ഞു.മിനിസമാര്‍ന്ന ക്രീം അടങ്ങിയ ഫ്രഞ്ച് വാനില, ക്രീം മിശ്രിത മടങ്ങിയ ശീതീകരിച്ച ഐസ്ഡ് കാപ്പ്, ഡോ നട്ട് അടങ്ങിയ ടിം ബിറ്റ്‌സ് സ്നാക്ക് തുടങ്ങി കാപ്പി പ്രേമികള്‍ളുടെ നിരവധി ഇഷ്ട വിഭവങ്ങള്‍ ടിം ഹാര്‍ട്ടന്‍സില്‍ ലഭ്യമാകും.
സ്പെഷ്യാലിറ്റി കോഫി ചെയ്‌നുകളുടെ ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണിയാണ് ഇന്ത്യ.ടിം 5100 ഹോര്‍ട്ടന്‍സിനു റെസ്റ്റാറന്റുകള്‍ 13 രാജ്യങ്ങളില്‍ ഉണ്ട്. ഒരു സ്റ്റോര്‍ തുറക്കാന്‍ ഏകദേശം 2 കോടി രൂപ ചെലവ് വരും. അടുത്ത 3 വര്‍ഷത്തിനുള്ളില്‍ 120 സ്റ്റോറുകള്‍ തുറക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. ദില്ലിയിലായിരിക്കും ആദ്യ സ്റ്റോര്‍ ആരംഭിക്കുക.
തുടര്‍ന്ന് ദില്ലിയില്‍ ഒരു സ്റ്റോര്‍ കൂടി ആരംഭിച്ച ശേഷം ടീം ഹോര്‍ട്ടണ്‍സ് പഞ്ചാബിലേക്കും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും കൂടുതല്‍ വ്യാപിപ്പിക്കാന്‍ പദ്ധതിയിടുന്നു.ടീം ഹോര്‍ട്ടണ്‍സിന്റെ ഇന്ത്യയിലെ പ്രവേശനം നിര്‍ണായകമാണെന്ന് നവിന്‍ ഗുര്‍നാനി പറയുന്നു. ഇതിനകം കമ്പനിക്ക് 350-ലധികം സ്റ്റോറുകളുണ്ട്. ടീം ഹോര്‍ട്ടണ്‍സ് കടന്നു വരുന്ന നാലാമത്തെ രാജ്യമായിരിക്കും ഇന്ത്യ.
ചൈന, സൗദി അറേബ്യ, യുകെ എന്നിവയിലേക്കും കമ്പനി സ്റ്റോറുകള്‍ വ്യാപിപ്പിക്കും. 2025-ഓടെ ഇന്ത്യന്‍ കോഫി റീട്ടെയില്‍ ശൃംഖല 850 മില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അതിനാല്‍ ടിം ഹോര്‍ട്ടണ്‍സിന് ഇന്ത്യ ഒരു പ്രധാന വിപണിയാണ് എന്നും സിഇഒ നവിന്‍ ഗുര്‍നാനി അഭിപ്രായപ്പെട്ടു.