42000 കോടി നഷ്ടം: തോഷിബ ചെയര്‍മാന്‍ രാജിവച്ചു

ടോക്കിയോ: ജപ്പാന്‍ ആസ്ഥാനമായ ബഹുരാഷ്ട്ര കന്പനി തോഷിബയുടെ ചെയര്‍മാന്‍ ഷിഗനോരി ഷിഗ രാജിവച്ചു. ആണവനിലയ നിര്‍മാണരംഗത്തുള്ള സിബി ആന്‍ഡ് ഐ സ്റ്റോണ്‍ എന്ന അമേരിക്കന്‍ കന്പനിയെ

author-image
subha Lekshmi b r
New Update
42000 കോടി നഷ്ടം: തോഷിബ ചെയര്‍മാന്‍ രാജിവച്ചു

ടോക്കിയോ: ജപ്പാന്‍ ആസ്ഥാനമായ ബഹുരാഷ്ട്ര കന്പനി തോഷിബയുടെ ചെയര്‍മാന്‍ ഷിഗനോരി ഷിഗ രാജിവച്ചു. ആണവനിലയ നിര്‍മാണരംഗത്തുള്ള സിബി ആന്‍ഡ് ഐ സ്റ്റോണ്‍ എന്ന അമേരിക്കന്‍ കന്പനിയെ ഏറ്റെടുത്തതു വഴി തോഷിബയ്ക്കുണ്ടായ വന്‍നഷ്ടത്തെ തുടര്‍ന്നാണ് രാജി. അമേരിക്കന്‍ ഉപസ്ഥാപനമായ വെസ്റ്റിംഗ് ഹൌസ് വഴിയായിരുന്നു സിബി ആന്‍ഡ് ഐ സ്റ്റോണ്‍ കന്പനിയെ ഏറ്റെടുത്തത്. ഇതുമൂലം 630 കോടി ഡോളറിന്‍റെ(42000 കോടി രൂപ) നഷ്ടമാണ് തോഷിബയ്ക്കുണ്ടായത്.അതേസമയം കന്പനി എക്സിക്യൂട്ടീവ് ആയി ഷിഗ തുടരുമെന്നാണ് വിവരം. നഷ്ടം മൂലം പാപ്പരാകുന്നത് ഒഴിവാക്കാന്‍ തോഷിബ കന്പ്യൂട്ടര്‍ ചിപ് ബിസിനസ് വില്‍ക്കാന്‍ തീരുമാനിച്ചു.

toshiba