ടോയോട്ട ഇന്ത്യ വൈസ് ചെയര്‍മാന്‍ വിക്രം കിര്‍ലോസ്‌കര്‍ അന്തരിച്ചു

By Shyma Mohan.30 11 2022

imran-azhar

 


ബംഗളുരു: പ്രമുഖ വ്യവസായിയും ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ പ്രൈവറ്റ് വൈസ് ചെയര്‍മാനുമായ വിക്രം എസ് കിര്‍ലോസ്‌കര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലായിരുന്നു അന്ത്യം. ടൊയോട്ട ഇന്ത്യ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഹെബ്ബാള്‍ ശ്മശാനത്തിലാണ് സംസ്‌കാരം.

 

വ്യവസായ, രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ ആദരാജ്ഞലി അര്‍പ്പിച്ചു. ഇന്ത്യയിലെ ഓട്ടോമോട്ടീവ് വ്യവസായത്തിലെ പ്രമുഖരില്‍ ഒരാളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ വൈസ് ചെയര്‍പേഴ്‌സണ്‍ വിക്രം കിര്‍ലോസ്‌കറിന്റെ അകാല വിയോഗത്തില്‍ ഹൃദയംഗമമായ അനുശോചനം. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഈ വിയോഗം താങ്ങാനുള്ള ശക്തി ദൈവം നല്‍കട്ടെയെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അനുശോചനം രേഖപ്പെടുത്തി കുറിച്ചു.

 

 

 

OTHER SECTIONS