/kalakaumudi/media/post_banners/06a44b9e6e72309954ca83e3ffed378dad926918a89ef439cf1244a8486fd3eb.jpg)
കൊച്ചി : ഖത്തര്‍ എയര്‍വേയ്‌സ് മെയ് മൂന്നു വരെ യാത്രാ ഇളവ് .കുടുംബങ്ങള്‍ക്കും കൂട്ടുകാര്‍ക്കും ദമ്പതികള്‍ക്കും ലോകമെങ്ങുമുള്ള 150 കേന്ദ്രങ്ങളിലേയ്ക്ക് പ്രത്യേക ഇളവുകളോടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സൗകര്യമൊരുക്കി.
നിബന്ധനകള്‍ക്ക് വിധേയമായി അമേരിക്കയിലേയ്ക്കുള്ള യാത്രകള്‍ക്ക് 60,000 രൂപ മുതലും ആഫ്രിക്കയിലേയ്ക്കുള്ള യാത്രകള്‍ക്ക് 45,000 രൂപ മുതലും യുകെയിലേയ്ക്കുള്ള യാത്രകള്‍ക്ക് 55,000 രൂപ മുതലുമാണ് നിരക്കുകള്‍.
ജൂണ്‍ 21 വരെയുള്ള യാത്രകള്‍ക്കായാണ് ബുക്കിങ്.