ഇന്‍ഡിഗോ, കൊച്ചിയില്‍ നിന്ന് രണ്ട് പുതിയ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കും

ഇന്‍ഡിഗോ, കൊച്ചിയില്‍ നിന്ന് രണ്ട് പുതിയ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കും. 20 പുതിയ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമാണിത്. കൊച്ചിയില്‍ നിന്ന് ഹൈദരാബാദിലേയ്ക്കും, ചെന്നൈയിലേയ്ക്കുമാണ് പുതിയ സര്‍വീസുകള്‍.

author-image
Greeshma G Nair
New Update
ഇന്‍ഡിഗോ, കൊച്ചിയില്‍ നിന്ന് രണ്ട് പുതിയ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കും

കൊച്ചി: ഇന്‍ഡിഗോ, കൊച്ചിയില്‍ നിന്ന് രണ്ട് പുതിയ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കും. 20 പുതിയ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമാണിത്. കൊച്ചിയില്‍ നിന്ന് ഹൈദരാബാദിലേയ്ക്കും, ചെന്നൈയിലേയ്ക്കുമാണ് പുതിയ സര്‍വീസുകള്‍.

ഫെബ്രുവരി 20 നാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുക. ഹൈദരാബാദില്‍ നിന്നും രാവിലെ 5.50 ന് പുറപ്പെടുന്ന ഇ 0261 വിമാനം രാവിലെ 7.25 ന് കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്ന് രാത്രി 9 മണിക്ക് പുറപ്പെടുന്ന 6ഇ 0263 വിമാനം രാത്രി 10.35 ന് ഹൈദരാബാദിലെത്തും. മൂന്നാമത്തെ പ്രതിദിന നോണ്‍സ്റ്റോപ്പ് ഫ്‌ളൈറ്റാണിത്.

ദക്ഷിണേന്ത്യയില്‍ നിന്നുള്ള യാത്രക്കാരുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ കണക്കിലെടുത്താണ് പുതിയ ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങുന്നതെന്ന് ഇന്‍ഡിഗോ പ്രസിഡന്റ് ആദിത്യഘോഷ് പറഞ്ഞു.

Kochi Indigo