/kalakaumudi/media/post_banners/2ca43bb0da5a88fde529dec51d52e82eb3152304f5c254e1fc42347e1edc8793.jpg)
കിച്ചണ്‍ അപ്ലയന്‍സസ് കമ്പനിയായ സണ്‍ഫ്‌ളെയിം എന്റര്‍പ്രൈസസ് ഏറ്റെടുക്കാന്‍ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്. സണ്‍ഫ്‌ളെയിം എന്റര്‍പ്രൈസസിന്റെ 100 ശതമാനം ഓഹരികള്‍ 660 കോടി രൂപയ്ക്ക് പണരഹിതവും കടരഹിതവുമായ അടിസ്ഥാനത്തില്‍ ഏറ്റെടുക്കുന്നതിനുള്ള കരാറില്‍ ഏര്‍പ്പെട്ടതായി വി-ഗാര്‍ഡ് അറിയിച്ചു.
2023 ജനുവരി പകുതിയോടെ ഇടപാട് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിച്ചണ്‍ അപ്ലയന്‍സസ് സെഗ്മെന്റില്‍ നിര്‍ണ്ണായക പങ്കാളിയാകാനുള്ള വി-ഗാര്‍ഡിന്റെ തന്ത്രത്തിന് അനുസൃതമായാണ് ഏറ്റെടുക്കല്‍. അതേസമയം ഏറ്റെടുക്കല്‍ പ്രഖ്യാപനത്തിനുശേഷം ബിഎസ്ഇയില്‍ വി-ഗാര്‍ഡില്‍ ഓഹരികള്‍ 4.19 ശതമാനം ഉയര്‍ന്ന് 259.80 രൂപയിലെത്തി.
ഇന്ത്യയിലെ കുടുംബങ്ങളുടെ ഓര്‍മ്മകളില്‍ പതിഞ്ഞ ഒരു ഐക്കണിക് ബ്രാന്‍ഡാണ് സണ്‍ഫ്‌ളെയിം. വി-ഗാര്‍ഡ് ഏറ്റെടുക്കുന്നതോടെ ഇന്ത്യന്‍ കിച്ചണ്‍ അപ്ലയന്‍സസ് രംഗത്ത് വലിയൊരു ചുവടുവെപ്പാണ് നടത്തുന്നത്.