/kalakaumudi/media/post_banners/bb853eb124c4afee23a0f58c6ee757a35ad5b6fc694149354504c3e6fffe628c.jpg)
കൊച്ചി: വി ഗാര്‍ഡ് 45 ലക്ഷം ഓഹരികള്‍ വിറ്റഴിച്ചു. 128.7 കോടി രൂപ മൂല്യമുള്ള 45 ലക്ഷം ഓഹരികളാണ് കമ്പനി വിറ്റഴിച്ചത്. ഇതില്‍ 35 ലക്ഷം ഓഹരികളും ആദിത്യ ബിര്‍ള സണ്‍ലൈഫ് മ്യൂച്വല്‍ഫണ്ട് സ്വന്തമാക്കി. ഓഹരിയൊന്നിന് 286 രൂപയാണ്.
കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഓഹരി വില്‍പ്പന വഴി ലഭിക്കുന്ന തുക വിനിയോഗിക്കുക എന്ന് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അറിയിച്ചു. ഇതിനു മുന്‍പ് 2021 ഫെബ്രുവരിയില്‍ 40 ലക്ഷം ഓഹരികളും ആ വര്‍ഷം ജൂണില്‍ 50 ലക്ഷം ഓഹരികളും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വിറ്റഴിച്ചിരുന്നു. ഈ തുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിച്ചത്.
പാവപ്പെട്ടവര്‍ക്കുള്ള ചികിത്സാ സഹായം, ഭവനരഹിതര്‍ക്ക് വീട് വെക്കാന്‍ സഹായം, പാവപ്പെട്ട വനിതകള്‍ക്കുള്ള സഹായം എന്നീ രംഗങ്ങളിലാണ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനം. സംരംഭകത്വം പരിശീലന പരിപാടികളും ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്നുണ്ട്. ഫൗണ്ടേഷന്റെ കീഴില്‍ കൊച്ചിയില്‍ ചിറ്റിലപ്പിള്ളി സ്‌ക്വയര്‍ എന്ന പേരില്‍ അത്യാധുനിക പൊതുപാര്‍ക്കും ആരംഭിച്ചിട്ടുണ്ട്.