വി പി നന്ദകുമാറിന് ഹുറുന്‍ പുരസ്‌കാരം

ബിസിനസ് സംരംഭകത്വ രംഗത്തെ നേട്ടങ്ങള്‍ക്ക് ഹുറുന്‍ ഇന്ത്യ നല്‍കുന്ന ദേശീയ പുരസ്‌കാരം ഇത്തവണ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ വി പി നന്ദകുമാറിന്.

author-image
Web Desk
New Update
വി പി നന്ദകുമാറിന് ഹുറുന്‍ പുരസ്‌കാരം

കൊച്ചി: ബിസിനസ് സംരംഭകത്വ രംഗത്തെ നേട്ടങ്ങള്‍ക്ക് ഹുറുന്‍ ഇന്ത്യ നല്‍കുന്ന ദേശീയ പുരസ്‌കാരം ഇത്തവണ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ വി പി നന്ദകുമാറിന്. മുംബൈയില്‍ 10-ാമത് ഹുറുന്‍ അവാര്‍ഡ് ദാന ചടങ്ങില്‍ ഹുറുന്‍ റിപ്പോര്‍ട്ട് ഗ്ലോബല്‍ ചെയര്‍മാന്‍ റുപര്‍ട്ട് ഹുഗെവര്‍ഫ്, ഹുറുന്‍ ഇന്ത്യ എംഡിയും ഫൗണ്ടറുമായ അനസ് റഹ്‌മാന്‍ ജുനൈദ് എന്നിവരില്‍ നിന്ന് വി പി നന്ദകുമാര്‍ 'ഹുറുന്‍ ഇന്‍ഡസ്ട്രി അചീവ്മെന്റ് അവാര്‍ഡ് 2022' സ്വീകരിച്ചു.

ബാങ്കിങ് ഇതര ധനകാര്യ സേവന സംരംഭകത്വ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച് മുന്നേറുന്ന മണപ്പുറം ഫിനാന്‍സിനു ലഭിച്ച വലിയ അംഗീകാരമാണിതെന്ന് വി പി നന്ദകുമാര്‍ പറഞ്ഞു.

ആദി ഗോദ്റേജ്, ചെയര്‍മാന്‍, ഗോദ്റേജ് ഗ്രൂപ്പ്, ഡോ. സൈറസ് എസ് പുനവാല, മാനേജിങ് ഡയറക്ടര്‍, സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, ക്രിസ് ഗോപാല കൃഷ്ണന്‍, സഹസ്ഥാപകന്‍, ഇന്‍ഫോസിസ്, സഞ്ജീവ് ഗോയങ്ക ആര്‍.പി.ജി ഗ്രൂപ്പ് തുടങ്ങിയ വ്യവസായ പ്രമുഖരാണ് മുന്‍വര്‍ഷങ്ങളിലെ ഹുറുന്‍ പുരസ്‌കാര ജേതാക്കള്‍.

 

banking manappuram finance business