ലോക സമ്പന്ന പട്ടിക; ഗൗതം അദാനിയെ പിന്തള്ളി ജെഫ് ബെസോസ്

ലോക സമ്പന്നരുടെ പട്ടികയില്‍ നിന്നും നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് അദാനി ഗ്രൂപ്പ് സ്ഥാപകനും ശതകോടീശ്വരനും ഇന്ത്യന്‍ വ്യവസായിയുമായ ഗൗതം അദാനി.

author-image
Shyma Mohan
New Update
ലോക സമ്പന്ന പട്ടിക; ഗൗതം അദാനിയെ പിന്തള്ളി ജെഫ് ബെസോസ്

ന്യൂഡല്‍ഹി: ലോക സമ്പന്നരുടെ പട്ടികയില്‍ നിന്നും നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് അദാനി ഗ്രൂപ്പ് സ്ഥാപകനും ശതകോടീശ്വരനും ഇന്ത്യന്‍ വ്യവസായിയുമായ ഗൗതം അദാനി.

നേരത്തെ അദാനി ലോകത്തിലെ ഏറ്റവും വലിയ ധനികരില്‍ മൂന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ ഏറ്റവും പുതിയ ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം അദാനി ഇപ്പോള്‍ നാലാം സ്ഥാനത്താണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അദാനിയുടെ ആസ്തി 872 മില്യണ്‍ ഡോളറായി കുറഞ്ഞു. ഇതോടെ ലോകത്തെ ആദ്യ മൂന്ന് അതിസമ്പന്നരുടെ ലിസ്റ്റില്‍ നിന്നും അദാനി പുറത്തായി.

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് മൂന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. അതേസമയം ബെര്‍ണാഡ് അര്‍നോള്‍ട്ട് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി തുടരുന്നു. പ്രമുഖ വ്യവസായിയും, നിക്ഷേപകനുമായ ബെര്‍ണാഡ് അര്‍നോള്‍ട്ട് ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഉല്‍പ്പന്ന കമ്പനിയായ ലൂയി വിറ്റണ്‍ എസ്ഇ - എല്‍വിഎംഎച്ച് മൊയ്റ്റ് ഹെന്നസിയുടെ സഹസ്ഥാപകനും ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവുമാണ്.

ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് രണ്ടാം സ്ഥാനത്താണ്. റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാനും ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ധനികനുമായ മുകേഷ് അംബാനി ഇപ്പോള്‍ 12-ാം സ്ഥാനത്താണ്. മുന്‍പ് ഒന്‍പതാം സ്ഥാനത്തായിരുന്നു മുകേഷ് അംബാനി.

ഒന്നാമതുള്ള ബെര്‍ണാഡ് അര്‍നോള്‍ട്ടിന് 188 ബില്യണ്‍ ഡോളര്‍ ആസ്തിയാണുള്ളത്. ഇലോണ്‍ മസ്‌കിന് 145 ബില്യണ്‍ ഡോളറും ജെഫ് ബെസോസിന് 121 ബില്യണ്‍ ഡോളര്‍, ഗൗതം അദാനിക്ക് 120 ബില്യണ്‍ ഡോളര്‍, ബില്‍ ഗേറ്റ്‌സിന് 111 ബില്യണ്‍ ഡോളര്‍ ആസ്തിയുമാണുള്ളത്.

gautam adani jeff bezos Worlds richest people