ഫോബ്‌സ് സമ്പന്ന പട്ടികയില്‍ മലയാളികളില്‍ ഒന്നാമന്‍ യൂസഫലി

രാജ്യാന്തര പട്ടികയില്‍ ഗൗതം അദാനി നാലാം സ്ഥാനത്തും മുകേഷ് അംബാനി ഒന്‍പതാം സ്ഥാനത്തുമാണ്. ഇലോണ്‍ മസ്‌ക് ആണ് പട്ടികയില്‍ ഒന്നാമത്.കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന് 810 കോടി ഡോളറിന്റെ വാര്‍ഷിക വിറ്റുവരവുണ്ട്.

author-image
parvathyanoop
New Update
ഫോബ്‌സ് സമ്പന്ന പട്ടികയില്‍ മലയാളികളില്‍ ഒന്നാമന്‍ യൂസഫലി

ദുബായ്: ഇന്ത്യയിലെ നൂറ് അതിസമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയ മലയാളികളില്‍ ഏറ്റവും സമ്പന്നനും പ്രമുഖ വ്യവസായിയുമാണ് ലുലു ഗ്രൂപ്പു ചെയര്‍മാനുമായ എംഎ യൂസഫലി. ഫോബ്സ് മാഗസിന്റെ കണക്കു പ്രകാരം 43,200 കോടി രൂപ ആസ്തിയില്‍ യൂസഫലി 35ാം സ്ഥാനത്താണ്.32,400 കോടി രൂപ ആസ്തിയുള്ള മുത്തൂറ്റ് ഫിനാന്‍സ് ഗ്രൂപ്പ് 45ാം സ്ഥാനത്തും ബൈജൂസ് ആപ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍, ഭാര്യ ദിവ്യ ഗോകുല്‍നാഥ് എന്നിവരുടെ ആസ്തി 2,8800 കോടി രൂപയുയാണ്.

പട്ടികയില്‍ 54ാം സ്ഥാനത്താണിവര്‍ ഉളളത്. ജോയ് ആലുക്കാസിന്റെ ആസ്തി 24,800 കോടി രൂപ,് സ്ഥാനം 69. ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്റെ ആസ്തി 24,400 കോടി രൂപ, 71ാം സ്ഥാനത്തുമാണ്. ഗൗതം അദാനിയാണ് ഇന്ത്യയില്‍ ഏറ്റവും സമ്പന്നന്‍. ആസ്തി 15,000 കോടി ഡോളര്‍ (12 ലക്ഷം കോടി രൂപ). രണ്ടാം സ്ഥാനത്ത് മുകേഷ് അംബാനി. ആസ്തി 7.04 ലക്ഷം കോടി രൂപ.

രാജ്യാന്തര പട്ടികയില്‍ ഗൗതം അദാനി നാലാം സ്ഥാനത്തും മുകേഷ് അംബാനി ഒന്‍പതാം സ്ഥാനത്തുമാണ്. ഇലോണ്‍ മസ്‌ക് ആണ് പട്ടികയില്‍ ഒന്നാമത്.കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന് 810 കോടി ഡോളറിന്റെ വാര്‍ഷിക വിറ്റുവരവുണ്ട്. ഫോബ്‌സിന്റെ 2019ലെ ശതകോടീശ്വര പട്ടികയിലും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി ഇടം നേടിയിരുന്നു.

YOUSAFALI FORBES MAGAZINE