/kalakaumudi/media/post_banners/c7456c94536e1cb4ffd90c82ce49135332465b3d119c63066e14dee181da70a1.jpg)
ന്യൂഡല്‍ഹി: ഫുഡ് ഓര്‍ഡറിംഗ് ആപ്പായ സൊമാറ്റോയുടെ സഹസ്ഥാപകന്‍ മോഹിത് ഗുപ്ത പടിയിറങ്ങി. സൊമാറ്റോയിലെ ദീര്‍ഘകാല നിക്ഷേപകനായി തുടരുമെന്ന് വിടവാങ്ങല്‍ കുറിപ്പില്‍ മോഹിത് ഗുപ്ത അറിയിച്ചു.
വര്‍ഷങ്ങളായി ഞങ്ങള്‍ പഠിച്ചതെല്ലാം നിങ്ങള്‍ തുടര്‍ന്നും കെട്ടിപ്പടുക്കുന്നത് കാണുന്നതില്‍ ആവേശഭരിതനാണെന്നും അറിവിനായുള്ള നിങ്ങളുടെ അന്വേഷണത്തില്‍ അശ്രാന്തമായിരിക്കാനും ഗുപ്ത പറഞ്ഞു. ലോകത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്ക് മാതൃകയായി വര്‍ത്തിക്കുന്ന ഒരു സ്ഥാപനം സൃഷ്ടിക്കാനും തന്റെ യാത്രയയപ്പ് സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരി പോലുള്ള വെല്ലുവിളികളെ അഭിമുഖീകരിച്ച് വലുതും ലാഭകരവുമായ ഒരു സ്ഥാപനം കെട്ടിപ്പടുക്കാന്‍ അശ്രാന്തമായി പരിശ്രമിച്ചതിന് നിലവിലെ സിഇഒ ദീപീന്ദര്‍ ഗോയലിനെയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരെയും മറ്റ് സ്ഥാപകരെയും ഗുപ്ത അഭിനന്ദിച്ചു. ബിസിനസിനെ ശോഭനമായ ഭാവിയിലേക്ക് നയിക്കാന്‍ കഴിവുള്ള വ്യക്തിയാണ് ദീപീന്ദര്‍ ഗോയലെന്നും അദ്ദേഹം പറഞ്ഞു.