എടിഎമ്മിലും പോകണ്ട സ്മാര്‍ട്ട് ഫോണും വേണ്ട; ആധാർ കാർഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് ബാലൻസ് പരിശോധിക്കാം

By Lekshmi.06 02 2023

imran-azhar

 

 

 

മുംബൈ: രാജ്യത്ത് നിലവിലുള്ള തിരിച്ചറിയൽ രേഖകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആധാർ കാർഡ്.ബാങ്കിലെ വിവിധ ആവശ്യങ്ങൾക്കും സർക്കാർ സേവനങ്ങൾ ലഭിക്കാനും ഇപ്പോൾ ആധാർ കാർഡ് നിർബന്ധമാണ്.അതിനാൽ തന്നെ പാൻ കാർഡ്, ബാങ്ക് അക്കൗണ്ട്, മൊബൈൽ നമ്പർ എന്നിവയുമായി ബന്ധിപ്പിച്ചിരിക്കുന്നു.

 

 

ആധാർ കാർഡിൽ,ഓരോരുത്തരുടെയും പേര്,ജനനത്തീയതി, ലിംഗം, വിലാസം,ഫോട്ടോ എന്നിവ അടങ്ങിയിട്ടുണ്ട്.ഒപ്പം പന്ത്രണ്ടക്ക നമ്പർ ഉപയോഗിച്ച് മറ്റ്‌ വിവിവരങ്ങളും അറിയാം.ഉദാഹരണത്തിന് ഒരു വ്യക്തിക്ക് ബാങ്ക് ബാലൻസ് പരിശോധിക്കണമെങ്കിൽ എടിഎമ്മിലോ ബാങ്കിലോ പോകാതെ തന്നെ 12 അക്ക ആധാർ കാർഡ് നമ്പർ ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ട് ബാലൻസ് പരിശോധിക്കാം.

 

 

ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യുക

 

യുഐഡിഎഐ യുടെ നിയമപ്രകാരം എല്ലാ ആളുകളും അവരുടെ ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായും മൊബൈല്‍ നമ്പറുമായും ലിങ്ക് ചെയ്യണം. ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ പോലും ഈ സേവനം ലഭ്യമാകും എന്നതാണ് വാസ്തവം.അതിനാല്‍ സ്മാര്‍ട്ട്ഫോണ്‍ ഇല്ലാത്ത മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് വളരെ സൗകര്യപ്രദമാണ്.

 

 

ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് ബാലന്‍സ് എങ്ങനെ പരിശോധിക്കാം?

 

 


1. നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് *99*99*1# എന്ന് ഡയല്‍ ചെയ്യുക.


2. അടുത്തതായി നിങ്ങളുടെ ആധാര്‍ കാര്‍ഡിന്റെ 12 അക്ക നമ്പര്‍ നല്‍കുക.


3. വീണ്ടും ഒരിക്കല്‍ കൂടി നിങ്ങളുടെ ആധാര്‍ നമ്പര്‍ നല്‍കി പരിശോധിച്ചുറപ്പിക്കണം


4. ഇതിനുശേഷം യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നിങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടിലെ ബാലന്‍സ് എത്രയാണെന്ന് ഒരു ഫ്‌ലാഷ് എസ്എംഎസ് അയയ്ക്കും.

  

OTHER SECTIONS