/kalakaumudi/media/post_banners/03fc3fbe469277cd2f1410892b1f84dac552638fc868ca4216f94ac8320142d3.jpg)
ആകാശ് ബൈജൂസിന്റെ ദേശീയ ടാലന്റ് ഹണ്ട് പരീക്ഷയുടെ ലോഞ്ച് സ്ഥാപന മേധാവികള്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു
തിരുവനന്തപുരം: ഏഴു മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ദേശീയ സ്‌കോളര്‍ഷിപ്പ് പരീക്ഷ, ആന്‍തേയുടെ 14-ാം പതിപ്പ് ഒക്ടോബര്‍ രണ്ടം വാരം നടത്തും. ഒക്ടോബര്‍ ഏഴ് മുതല്‍ 15 വരെ ഓണ്‍ലൈനായും ഓഫ്ലൈനായും നടത്തും.
100 ശതമാനം വരെ സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പരീക്ഷയില്‍ 700 വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡുകളും
ലഭിക്കും. ഇതോടൊപ്പം അതോടൊപ്പം ഈ വര്‍ഷം 100 വിദ്യാര്‍ഥികള്‍ക്ക് ദേശീയ ശാസ്ത്ര പര്യവേഷണത്തിലേക്ക് അഞ്ച് ദിവസത്തെ യാത്രക്കുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് anthe.aakash.ac.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷ ഓണ്‍ലൈനായി ഏഴിന് രാവിലെ 10 മുതല്‍ രാത്രി ഒമ്പത് വരെയാണ് നടക്കുക. ഓഫ്ലൈനില്‍ എഴുതുന്നവര്‍ക്ക് ഒക്ടോബര്‍ 8, 15 തിയ്യതികളില്‍ രാവിലെ പത്തര മുതല്‍ 11.30 വരെയും വൈകുന്നേരം നാലു മുതല്‍ അഞ്ചു വരേയും രണ്ട് ഷിഫ്റ്റുകളിലായി പരീക്ഷ എഴുതാനാകും. ഓഫ്ലൈന്‍ പരീക്ഷ
എഴുതുന്നവര്‍ക്ക് രാജ്യത്തെ 315ലേറെ കേന്ദ്രങ്ങളില്‍ അനുയോജ്യമായ ഒരു
മണിക്കൂര്‍ സ്ലോട്ട് തിരഞ്ഞെടുക്കാവുന്നതാണ്.
40 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ ഉള്‍പ്പെടെ മൊത്തം 90 മാര്‍ക്കിന്റെ പരീക്ഷക്ക് ഒരു മണിക്കൂര്‍ സമയമാണ് നല്‍കുക. സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ക്ക് ആകാശില്‍ എന്റോള്‍ ചെയ്യാനും നീറ്റ്, ജെ ഇ ഇ സംസ്ഥാന സി ഇ ടികള്‍, സ്‌കൂള്‍, ബോര്‍ഡ് പരീക്ഷകള്‍, എന്‍ ടി എസ് എ, ഒളിമ്പ്യാഡുകള്‍ പോലുള്ള മത്സര സ്‌കോളര്‍ഷിപ്പുകള്‍ എന്നിവ ഉള്‍പ്പെടെ വിവിധ പരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ വിദഗ്ധ മാര്‍ഗ നിര്‍ദേശവും
മെന്റര്‍ഷിപ്പും ലഭിക്കും.
പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷ ഫലം ഒക്ടോബര്‍ 27നും ഏഴു മുതല്‍ ഒന്‍പത് വരെയുള്ള വിദ്യാര്‍ഥികളുടേത് നവംബര്‍ മൂന്നിനും പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളുടേത് നവംബര്‍ എട്ടിനും പ്രസിദ്ധീകരിക്കും. ഫലങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാകും.
വാര്‍ത്താസമ്മേളനത്തില്‍ പി ആര്‍ മേധാവി വരുണ്‍ സോണി, റീജ്യണല്‍ മേധാവി
അശിഷ് കുമാര്‍ ഝാ, ശ്രീനിവാസ് എലിഗെറ്റി, കോകില ശാലീലന്‍ എന്നിവര്‍
പങ്കെടുത്തു.