പരിസ്ഥിതി ദിനത്തില്‍ വിവിധ പദ്ധതികളുമായി ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍

ലോക പരിസ്ഥിതി ദിനം ഇന്ത്യയിലുടനീളമുള്ള ഫെഡറല്‍ ബാങ്ക് ശാഖകളിലെ ജീവനക്കാര്‍ വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു. ബാങ്ക് ആസ്ഥാനത്ത് ജീവനക്കാര്‍ ഒരുക്കിയ ടെറേറിയം എക്സിബിഷന്‍ വേറിട്ട പരിപാടിയായി.

author-image
Web Desk
New Update
പരിസ്ഥിതി ദിനത്തില്‍ വിവിധ പദ്ധതികളുമായി ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍

കൊച്ചി: ലോക പരിസ്ഥിതി ദിനം ഇന്ത്യയിലുടനീളമുള്ള ഫെഡറല്‍ ബാങ്ക് ശാഖകളിലെ ജീവനക്കാര്‍ വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു. ബാങ്ക് ആസ്ഥാനത്ത് ജീവനക്കാര്‍ ഒരുക്കിയ ടെറേറിയം എക്സിബിഷന്‍ വേറിട്ട പരിപാടിയായി. കുഞ്ഞു സ്ഫടിക പാത്രങ്ങളില്‍ മണ്ണും സസ്യങ്ങളും ഉപയോഗിച്ച് ഒരുക്കുന്ന ഉദ്യാനമാണ് ടെറേറിയം. ബാങ്ക് ജീവനക്കാര്‍ തന്നെ ക്യൂറേറ്റ് ചെയ്ത പ്രദര്‍ശനം ശ്രദ്ധേയമായി.

ബീച്ച് ശുചീകരണം, സൈക്ലിങ്, പരിസ്ഥിതി പ്രവര്‍ത്തകരെ ആദരിക്കല്‍, മരം നടല്‍, തൈ വിതരണം, പരിസ്ഥിതി ബോധവല്‍ക്കരണ പ്രഭാഷണങ്ങള്‍ തുടങ്ങി അനവധി പരിപാടികളാണ് രാജ്യത്തുടനീളമായി സംഘടിപ്പിച്ചത്. മുംബൈ ശാഖയിലെ ജീവനക്കാര്‍ പ്രൊജക്ട് മുംബൈയുമായി ചേര്‍ന്ന് അക്സ ബീച്ചില്‍ നിന്ന് 100 കിലോഗ്രാമിലേറെ വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു. ഇവ മുനിസിപ്പല്‍ അധികൃതരുടെ പിന്തുണയോടെ വേര്‍തിരിച്ച് സംസ്‌കരിച്ചു. ചെന്നൈയിലെ പണയൂര്‍ ബീച്ചിലും ശുചീകരണം നടത്തി.

ആലപ്പുഴ മേഖലയിലെ ജീവനക്കാര്‍ സൈക്കിളില്‍ യാത്ര ചെയ്ത് സുസ്ഥിര വികസന ആശയ പ്രചരണം നടത്തി. ശുചീകരണ തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങുകളും സംഘടിപ്പിച്ചു.

 

federal bank banking environment day