/kalakaumudi/media/post_banners/7b4a81d5c3233d9c97fe636fb148ac77f912d18c19e7c9aaabe12cfec1b12180.jpg)
കൊച്ചി: വിവിധ മേഖലകളിലായി ഏഴ് ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപത്തിന് ഒരുങ്ങി അദാനി ഗ്രൂപ്പ്. അടിസ്ഥാന സൗകര്യ വികസന രംഗത്തെ ഏറ്റവും വലിയ നിക്ഷേപകരായി ഇതോടെ അദാനി ഗ്രൂപ്പ് മാറുമെന്ന് അദാനി എനര്‍ജി സൊലൂഷന്‍സ് വ്യക്തമാക്കി.
ഖനനം, വിമാനത്താവളങ്ങള്‍, പ്രതിരോധം, വ്യോമയാനം, റോഡ്, മെട്രോ, റെയില്‍, സൗരോര്‍ജ്ജം, ഡാറ്റാ മാനേജ്മെന്റ് തുടങ്ങിയ വിവിധ മേഖലകളിലായാണ് നിക്ഷേപം നടത്തുന്നത്. തുറമുഖ മേഖലയില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ ഹരിത സൗഹൃദമാകുമെന്നും അദാനി ഗ്രൂപ്പ് പറയുന്നു.