ഗ്രീൻ എനർജിക്കായി 800 മില്യൺ ഡോളർ സമാഹരിക്കാൻ അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നതായി റിപ്പോർട്ട്

അദാനി ഗ്രൂപ്പ് പുതിയ ഹരിത ഊർജ പദ്ധതികൾക്കായി ഏകദേശം 800 മില്യൺ ഡോളർ സമാഹരിക്കാൻ പദ്ധതിയിടുന്നതായി ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്‌തു.

author-image
Lekshmi
New Update
ഗ്രീൻ എനർജിക്കായി 800 മില്യൺ ഡോളർ സമാഹരിക്കാൻ അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നതായി റിപ്പോർട്ട്

അദാനി ഗ്രൂപ്പ് പുതിയ ഹരിത ഊർജ പദ്ധതികൾക്കായി ഏകദേശം 800 മില്യൺ ഡോളർ സമാഹരിക്കാൻ പദ്ധതിയിടുന്നതായി ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്‌തു.ധനസമാഹരണത്തിന്റെ അളവ് 700 മില്യൺ ഡോളറിനും 800 മില്യണിനും ഇടയിലായിരിക്കും.പദ്ധതിയുടെ മറ്റ് വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്.

സുമിറ്റോമോ മിറ്റ്സുയി ബാങ്കിംഗ് കോർപ്പറേഷൻ, ഡിബിഎസ് ബാങ്ക് ലിമിറ്റഡ്, മിത്സുബിഷി യുഎഫ്ജെ ഫിനാൻഷ്യൽ ഗ്രൂപ്പ്, സ്‌റ്റാൻഡേർഡ് ചാർട്ടേഡ് പിഎൽസി എന്നിവയുൾപ്പെടെയുള്ള ആഗോള ബാങ്കുകളുമായി അദാനി ഗ്രൂപ്പ് ചർച്ചകൾ നടത്തിവരികയാണെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് പറയുന്നു.

ഓഹരി കൃത്രിമം അടക്കമുള്ള വിവിധ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്ന് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് പോർട്ട്-ടു-പവർ കമ്പനിയുടെ ഏറ്റവും വലിയ കടമെടുപ്പായാണ് ഈ നിർദ്ദിഷ്‌ട ധനസമാഹരണം നടക്കുന്നത്.

ഗ്രൂപ്പ് ആരോപണങ്ങൾ നിഷേധിക്കുകയും ആരോപണങ്ങളെക്കുറിച്ച് 413 പേജുള്ള വിശദീകരണം നൽകുകയും ചെയ്തെങ്കിലും, മൂന്ന് മാസത്തിനുള്ളിൽ 114 ബില്യൺ ഡോളറിലധികം വിപണി മൂല്യം അവർക്ക് നഷ്‌ടപ്പെട്ടു.

ചൊവ്വാഴ്‌ച, അദാനി ഗ്രീൻ എനർജിയുടെ ഓഹരികൾ 5 ശതമാനത്തിന്റെ അപ്പർ സർക്യൂട്ടിലെത്തി.അദാനി ഗ്രീൻ എനർജി ഓഹരികൾക്ക് ഒരു വർഷത്തിനിടെ 67.05 ശതമാനം നഷ്‌ടവും ഈ വർഷം ആദ്യം മുതൽ 52 ശതമാനം ഇടിവുമുണ്ട്.

ലാർജ് ക്യാപ് സ്‌റ്റോക്ക് 2022 ഏപ്രിൽ 29ന് 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 2,998 രൂപയിലും 2023 ഫെബ്രുവരി 28ന് 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 439.95 രൂപയിലും എത്തിയിരുന്നു.വ്യാഴാഴ്‌ച അദാനി ഗ്രീൻ എനർജി ഓഹരികൾ 913.25 രൂപ എന്ന നിലയിലായിരുന്നു.

green energy Adani Group