നിക്ഷേപകരെ അനുനയിപ്പിക്കാന്‍ പുതിയ നീക്കവുമായി അദാനി ഗ്രൂപ്പ്

അമേരിക്കന്‍ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ അദാനി ഗ്രൂപ്പിന്റെ കമ്പനികളുടെ ഓഹരികള്‍ ഇടിഞ്ഞതോടെ അത് നിക്ഷേപകരുടെ വിശ്വാസത്തിനെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്.

author-image
Priya
New Update
നിക്ഷേപകരെ അനുനയിപ്പിക്കാന്‍ പുതിയ നീക്കവുമായി അദാനി ഗ്രൂപ്പ്

ന്യൂഡല്‍ഹി: അമേരിക്കന്‍ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ അദാനി ഗ്രൂപ്പിന്റെ കമ്പനികളുടെ ഓഹരികള്‍ ഇടിഞ്ഞതോടെ അത് നിക്ഷേപകരുടെ വിശ്വാസത്തിനെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്.

എന്നാല്‍ നിക്ഷേപകരുടെ വിശ്വാസം തിരിച്ച് പിടിക്കാന്‍ അദാനി ഗ്രൂപ്പ് വന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ട്.നിക്ഷേപകരുടെ ആത്മവിശ്വാസം നിലനിര്‍ത്താന്‍ അദാനി ഗ്രൂപ്പ് ഒരു പരിപാടി സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് പറയുന്നത്.

അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക സ്ഥിതിക്ക് മാത്രമല്ല പ്രതിച്ഛായക്കും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഇളക്കമുണ്ടാക്കി എന്ന വിലയിരുത്തലിന് പിന്നാലെയാണ് പുതിയ നീക്കങ്ങളുമായി ഗ്രൂപ്പ് മുന്നോട്ട് വരുന്നത്.

Adani Group