/kalakaumudi/media/post_banners/fad1c1c42bbb6b64ab66099dad6c06622548f04c063fd0354780e351c8a6b212.jpg)
മുംബൈ: അദാനി ഗ്രൂപ്പിന് ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി നേരിടുന്നതിനിടെ ഇന്ന് ഓഹരി വ്യാപാരത്തിന് നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 338 പോയന്റ് ഇടിഞ്ഞു. നിഫ്റ്റി 50 65 പോയന്റാണ് രേഖപ്പെടുത്തിയത്.
അദാനിയുടെ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരി വിലയും കുത്തനെ ഇടിഞ്ഞു. അദാനി ഓഹരികളില്‍ 17 ശതമാനമാണ് ഇടിവ് വന്നത്. അദാനി ഗ്രൂപ്പിന്റെ എല്ലാ ഓഹരികളും വന്‍ നഷ്ടത്തിലാണ്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ അദാനി ഗ്രൂപ്പ് ലിസ്റ്റ് ചെയ്ത എല്ലാ കമ്പനികളുടെയും ഓഹരി മൂല്യം ഇടിഞ്ഞിരുന്നു.അതിനിടെ, അദാനി ഗ്രൂപ്പിന്റെ തുടര്‍ ഓഹരി സമാഹരണം ഇന്ന് മുതല്‍ ആരംഭിക്കും.
ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന് കനത്ത തിരിച്ചടി നേരിടുന്നതിനിടെയാണ് ഈ ഓഹരി സമാഹരണം. രാജ്യത്തെ ഏറ്റവും വലിയ തുടര്‍ ഓഹരി സമാഹരണമാണിത്.
കടം തിരിച്ചടവിനും മറ്റു ചിലവുകള്‍ക്കുമായി ഇരുപതിനായിരം കോടി രൂപയാണ് ലക്ഷ്യമിടുന്നത്.ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെയാണ് നിക്ഷേപകര്‍ക്ക് അപേക്ഷിക്കാനുള്ള സമയം.