ഓഹരി വിപണി: കനത്ത ഇടിവ് നേരിട്ട അദാനി ഗ്രൂപ്പിന് ഇന്ന് നിര്‍ണായകം

ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ വ്യാഴം, വെള്ളി ദിവസങ്ങളില്‍ കനത്ത ഇടിവ് നേരിട്ട അദാനി ഗ്രൂപ്പിന് ഇന്ന് നിര്‍ണായകം. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള കമ്പനികള്‍ക്ക് ഈ ആഴ്ചത്തെ വ്യാപാരം തുടങ്ങുന്ന ഇന്നും നഷ്ടം സംഭവിക്കുമോ എന്നതാണ് നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്.

author-image
Priya
New Update
ഓഹരി വിപണി: കനത്ത ഇടിവ് നേരിട്ട അദാനി ഗ്രൂപ്പിന് ഇന്ന് നിര്‍ണായകം

മുംബൈ: ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ വ്യാഴം, വെള്ളി ദിവസങ്ങളില്‍ കനത്ത ഇടിവ് നേരിട്ട അദാനി ഗ്രൂപ്പിന് ഇന്ന് നിര്‍ണായകം. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള കമ്പനികള്‍ക്ക് ഈ ആഴ്ചത്തെ വ്യാപാരം തുടങ്ങുന്ന ഇന്നും നഷ്ടം സംഭവിക്കുമോ എന്നതാണ് നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങള്‍ ഓഹരി വിപണിയെ പിടിച്ചുലച്ചു. രാജ്യത്തെ ഓഹരി നിക്ഷേപകര്‍ക്ക് വ്യാഴം, വെള്ളി ദിവസങ്ങളിലായി നഷ്ടമായത് 10.73 ലക്ഷം കോടി രൂപയാണ്.

അദാനി ഗ്രൂപ്പ് കമ്പനികളുടെ ചെയര്‍മാനായ ഗൗതം അദാനിയുടെ ആസ്തിയില്‍ 4 ലക്ഷം കോടി രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ ലോക സമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നിന്ന് ഗൗതം അദാനി ഏഴാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

Adani Group