പരസ്യവിപണി ഈ വര്‍ഷം 16.4 ശതമാനം വളര്‍ച്ച നേടുമെന്ന് പഠന റിപ്പോര്‍ട്ട്

ഇന്ത്യയിലെ പരസ്യവിപണി ഇക്കൊല്ലം 16.4 ശതമാനം വളരുമെ് പഠന റിപ്പോര്‍ട്ട് . 2018 ല്‍ 60,908 കോടി രൂപയുടെ ബിസിനസ് ആയിരുന്നത് ഇക്കുറി 70,889 കോടി രൂപയുടേതാകും.

author-image
online desk
New Update
 പരസ്യവിപണി ഈ വര്‍ഷം 16.4 ശതമാനം വളര്‍ച്ച നേടുമെന്ന് പഠന റിപ്പോര്‍ട്ട്

കൊച്ചി: ഇന്ത്യയിലെ പരസ്യവിപണി ഇക്കൊല്ലം 16.4 ശതമാനം വളരുമെ് പഠന റിപ്പോര്‍ട്ട് . 2018 ല്‍ 60,908 കോടി രൂപയുടെ ബിസിനസ് ആയിരുന്നത് ഇക്കുറി 70,889 കോടി രൂപയുടേതാകും.

2017 ല്‍നിന്ന് 14.6 ശതമാനം വളര്‍ച്ചയാണ് 2018ല്‍ പരസ്യ വിപണി നേടിയത്. ഇക്കൊല്ലം പൊതു തിരഞ്ഞെടുപ്പ്, ലോക കപ്പ് ക്രിക്കറ്റ്, സര്‍ക്കാരിന്റെ പരസ്യം കൂടുന്നത്, ഗ്രാമീണ സമ്പദ്രംഗത്തിന്റെ ഉണര്‍വ് തുടങ്ങിയവ പരസ്യ വിപണിയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്ന് പിച്ച് മാഡിസന്‍ അഡ്വര്‍ടൈസിംഗ് റിപ്പോര്‍ട്ട് വിശദമാക്കുന്നു .

അതിവേഗ വില്‍പനയുള്ള ഉപഭോക്തൃ ഉത്പങ്ങള്‍ (എഫ്എംസിജി), വാഹന വ്യവസായം, റീട്ടൈയില്‍, ഓലൈന്‍ വ്യാപാരം എന്നിവയാണ് 2018 ല്‍ ഏറ്റവുമധികം പരസ്യങ്ങള്‍ നല്‍കിയത്. ലോകത്തെ ഏറ്റവും വേഗത്തില്‍ വളരു പരസ്യ വിപണിയായി ഇന്ത്യ തുടരും.

മൊത്തം പരസ്യങ്ങളില്‍ ടിവി മാദ്ധ്യമങ്ങളിലെ പരസ്യങ്ങള്‍ 38 ശതമാനം വരുമാനം കൈയാളുമ്പോള്‍ അച്ചടി മാദ്ധ്യമ വിഹിതം 32%. അച്ചടി മാദ്ധ്യമങ്ങളിലാണ് ഏറ്റവുമധികം പരസ്യദാതാക്കള്‍ ഉള്ളത്. അച്ചടി മാദ്ധ്യമ പരസ്യ വിപണി വര്‍ഷംതോറും വളരുന്ന ഏക പ്രമുഖ രാജ്യമാണ് ഇന്ത്യ. ഇക്കൊല്ലം അച്ചടി മാദ്ധ്യമ പരസ്യങ്ങളുടെ വിപണി 5 ശതമാനം വളര്‍ച്ച നേടുമന്നാണ് പ്രവചനം. ഡിജിറ്റല്‍ പരസ്യങ്ങള്‍ 33ശതമാനം വളരും. അളവ് വളരെ കുറവാണെങ്കിലും സിനിമയിലെ പരസ്യങ്ങള്‍ 30ശതമാനം വളര്‍ച്ച നേടും. ടിവി 18, റേഡിയോ 12, ഔട് ഡോര്‍ 11 ശതമാനം എന്നിങ്ങനെ വളര്‍ച്ച നേടും.

add