/kalakaumudi/media/post_banners/5d45424ccab7c934014ee643b062c1a06c4c24f353eba67812f52d0faf786bb2.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5495 രൂപ എന്ന നിരക്കിലാണ് ഇപ്പോള്‍ വില്‍പ്പന നടക്കുന്നത്.
സ്വര്‍ണം പവന് 43960 രൂപയുമായി.ചൊവ്വാഴ്ച സ്വര്‍ണ വില ഉയര്‍ന്നെങ്കിലും ഇന്നലെ സ്വര്‍ണവില കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നലെ 240 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്.
44,080 രൂപയായിരുന്നു ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നലെ 5510 രൂപയായിരുന്നു. ചൊവ്വാഴ്ച സ്വര്‍ണം പവന് 120 രൂപയെന്ന നിരക്കില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.ചൊവ്വാഴ്ച ഒരു പവന്‍ സ്വര്‍ണം 44320 രൂപയ്ക്കാണ് വില്‍പ്പന നടന്നിരുന്നത്.