ലഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് നിരക്കിളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ചെക്ക് ഇന്‍ ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് നിരക്കിളവുമായി (എക്‌സ്പ്രസ് ലൈറ്റ് ഫെയര്‍) എയര്‍ ഇന്ത്യ എക്‌സ്പ്രസ്.

author-image
anu
New Update
ലഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് നിരക്കിളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

 

കൊച്ചി: ചെക്ക് ഇന്‍ ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് നിരക്കിളവുമായി (എക്‌സ്പ്രസ് ലൈറ്റ് ഫെയര്‍) എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ആഭ്യന്തര, രാജ്യാന്തര സെക്ടറിലെ യാത്രക്കാര്‍ക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും. എക്‌സ്പ്രസ് ലൈറ്റ് ചെക്ക് ഇന്‍ ബുക്ക് ചെയ്യുന്നവര്‍ക്കു കൗണ്ടറുകളിലും ബാഗേജ് ബെല്‍റ്റുകളിലും വരി നില്‍ക്കുന്നത് ഒഴിവാക്കാം.

എയര്‍ലൈനിന്റെ മൊബൈല്‍ ആപ്പിലും airindiaexpress.com എന്ന വെബ്‌സൈറ്റിലും പ്രത്യേക നിരക്കുകളില്‍ യാത്ര ബുക്ക് ചെയ്യാം.

എക്‌സ്പ്രസ് ലൈറ്റ് നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ സൗജന്യ ഹാന്‍ഡ് ബാഗേജ് അലവന്‍സ് ഏഴിനു പകരം 10 കിലോഗ്രാം അനുവദിക്കും. ലഗേജില്ലാത്ത ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പിന്നീട് ആവശ്യമെങ്കില്‍ പണമടച്ച് 15 അല്ലെങ്കില്‍ 20 കിലോ ലഗേജ് ചേര്‍ക്കാനും യാത്രാ തീയതി മാറ്റാനും (ഫീസ് നല്‍കണം) സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Latest News Business News