അദാനി എനര്‍ജി സ്മാര്‍ട്ട് മീറ്ററിന് എയര്‍ടെല്‍ കണക്ടിവിറ്റി

അദാനി എനര്‍ജി സൊല്യൂഷന്‍സ് ലിമിറ്റഡിന്റെ (എ.ഇ.എസ്.എല്‍)സ്മാര്‍ട്ട് മീറ്ററുകള്‍ക്ക് എയര്‍ടെല്‍ ബിസിനസ് കണക്ടിവിറ്റി നല്‍കും.

author-image
anu
New Update
അദാനി എനര്‍ജി സ്മാര്‍ട്ട് മീറ്ററിന് എയര്‍ടെല്‍ കണക്ടിവിറ്റി

 

തിരുവനന്തപുരം: അദാനി എനര്‍ജി സൊല്യൂഷന്‍സ് ലിമിറ്റഡിന്റെ (എ.ഇ.എസ്.എല്‍)സ്മാര്‍ട്ട് മീറ്ററുകള്‍ക്ക് എയര്‍ടെല്‍ ബിസിനസ് കണക്ടിവിറ്റി നല്‍കും. രണ്ട് കോടിയിലധികം സ്മാര്‍ട്ട് മീറ്ററുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ കണക്ടവിറ്റിയാണ് ഇന്ത്യയിലെ മുന്‍നിര ടെലികമ്മ്യൂണിക്കേഷന്‍സ് സേവന ദാതാക്കളായ ഭാരതി എയര്‍ടെല്ലിന്റെ ബി 2 ബി സ്ഥാപനമായ എയര്‍ടെല്‍ ബിസിനസ് നല്‍കുന്നത്.

എയര്‍ടെല്ലിന്റെ എന്‍.ബി-ഐ.ഒ.ടി, 4ജി, 2ജി എന്നിവയിലൂടെ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് മീറ്ററിംഗ് സൊല്യൂഷന്‍സ് എ.ഇ.എസ്.എല്ലിന്റെ സ്മാര്‍ട്ട് മീറ്ററുകള്‍ക്കും ഹെഡ് എന്‍ഡ് ആപ്ലിക്കേഷനുകള്‍ക്കുമിടയില്‍ നിര്‍ണായകമായ ഡാറ്റ തടസമില്ലാതെ കൈകാര്യം ചെയ്യാന്‍ ഇതുവഴി സാധിക്കും.

Business News Latest News