By web desk.20 09 2023
വിമാനക്കമ്പനിയായ ആകാശ എയറിന് കുറഞ്ഞ നിരക്കില്‍ അന്താരാഷ്ട്ര റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചു.ഡിസംബറോടെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
വിമാന സര്‍വീസുകള്‍ ആദ്യം നടക്കുന്നത് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്കായിരിക്കും. തങ്ങളുടെ രാജ്യത്തെ വിമാനക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ ഉഭയകക്ഷി പരസ്പര അടിസ്ഥാനത്തിലാണ് പറക്കാനുള്ള അവകാശം അനുവദിക്കുന്നത്.
ദുബായ്, ദോഹ തുടങ്ങിയ പ്രധാന ഇന്ത്യ-മധ്യ റൂട്ടുകളില്‍ ട്രാഫിക് അവകാശങ്ങള്‍ പൂര്‍ണ്ണമായും വിനിയോഗിച്ചു.എന്നാല്‍, വിമാനക്കമ്പനികള്‍ക്ക് അനുവദിച്ചതിലും കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ സാധിക്കില്ല.
മത്സരം കുറവായതിനാല്‍ അന്താരാഷ്ട്ര റൂട്ടുകള്‍ കൂടുതല്‍ ലാഭകരമാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ആകാശയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. 16 ല്‍ കൂടുതല്‍ ഡെസ്റ്റിനേഷനുകളിലാണ് ആഴ്ചയില്‍ 900-ലധികം വിമാനങ്ങള്‍ സര്‍വീസ് ആണ് നടത്തുന്നത്. 20 ബോയിംഗ് 737 മാക്‌സ് വിമാനങ്ങളുമുണ്ട്.