കൊൽക്കത്തയിൽ നിന്നും സർവീസ് നടത്താൻ ആകാശ എയർ; മെയ് 18 മുതൽ പ്രതിദിന ഫ്ലൈറ്റ് സർവീസ്

By Lekshmi.20 05 2023

imran-azhar

 




മുംബൈ: കൊൽക്കത്തയിൽ നിന്ന് പ്രതിദിന സർവീസ് ആരംഭിച്ച് ആകാശ എയർ.രാജ്യത്തെ ഏറ്റവും പുതിയതും ചെലവ് കുറഞ്ഞ വിമാനങ്ങളിലൊന്നുമാണ് ആകാശ എയർ.കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്ന് മെയ് 18 മുതൽ പ്രതിദിന ഫ്ലൈറ്റ് സർവീസ് ആരംഭിച്ചതായി എയർലൈൻ അറിയിച്ചു.

 

 

 

 

എയർലൈനിന്റെ 17-ാമത്തെ ലക്ഷ്യസ്ഥാനമാണ് കൊൽക്കത്ത.പശ്ചിമ ബംഗാളിലെ രണ്ടാമത്തെ ലക്ഷ്യസ്ഥാനം കൂടിയാണ് ഇത്.ഒൻപത് മാസങ്ങൾക്ക് മുമ്പാണ് ആകാശ എയർ അതിന്റെ കന്നി പറക്കൽ നടത്തിയത്.തുടർന്ന് അതിവേഗ വളർച്ചയാണ് ഉണ്ടായത്.ഈ വർഷാവസാനത്തോടെ അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കാനും ആകാശ എയർ പദ്ധതിയിടുന്നു.

 

 

 

 

പശ്ചിമ ബംഗാളിലെ ഞങ്ങളുടെ രണ്ടാമത്തെ ലക്ഷ്യസ്ഥാനമായ കൊൽക്കത്തയിൽ നിന്ന് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,എയർലൈനിന്റെ സഹസ്ഥാപകനും ചീഫ് കൊമേഴ്‌സ്യൽ ഓഫീസറുമായ പ്രവീൺ അയ്യർ പറഞ്ഞു.

 

 

 

 

കൊൽക്കത്തയ്ക്കും ഗുവാഹത്തിക്കും ബെംഗളൂരുവിനുമിടയിൽ എയർലൈൻ പ്രതിദിന സർവീസ് നടത്തും.ദിവസവും വൈകിട്ട് 5.15-ന് ബെംഗളൂരുവിൽ നിന്ന് കൊൽക്കത്തയിലെക്ക് സർവീസ് ഉണ്ടാകും. കൊൽക്കത്തയിൽ നിന്നും 5.55-ന് ഗുവാഹത്തിയിലേക്ക് പുറപ്പെടും.ഗുവാഹത്തിയിൽ നിന്നുള്ള മടക്ക വിമാനം രാത്രി 9.10ന് കൊൽക്കത്തയിലെത്തി 9.50ന് ബെംഗളൂരുവിലേക്ക് പുറപ്പെടും.

 

 

OTHER SECTIONS