By Web Desk.28 06 2022
മുംൈബ: റിലയന്‍സ് ജിയോ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ് മുകേഷ് അംബാനി. മകന്‍ ആകാശ് അംബാനി പുതിയ ചെയര്‍മാനാകും.
തിങ്കളാഴ്ചയാണ് ഔദ്യോഗികമായി മുകേഷ് അംബാനി സ്ഥാനം ഒഴിഞ്ഞത്. പങ്കജ് മോഹന്‍ കുമാര്‍ ആണ് മാനേജിങ് ഡയറക്ടര്‍. തിങ്കളാഴ്ച ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനമായത്.
മുകേഷ് അംബാനിയുടെ മൂത്ത മകനാണ് ആകാശ്. നോണ്‍ എക്‌സിക്യുട്ടീവ് ഡയറകടറായി കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ആകാശ് നിര്‍ണായക ഇടപെടലുകള്‍ ജിയോയില്‍ നടത്തുന്നുണ്ടായിരുന്നു.