150 വിമാനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങി ആകാശ എയര്‍

പുതിയ 150 വിമാനങ്ങള്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കി ആകാശ എയര്‍. ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.

author-image
anu
New Update
150 വിമാനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങി ആകാശ എയര്‍

 
ന്യൂഡല്‍ഹി: പുതിയ 150 വിമാനങ്ങള്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കി ആകാശ എയര്‍. ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. 737 മാക്‌സ് 10, 737 മാക്‌സ് 8200 ജെറ്റ് വിമാനങ്ങള്‍ ഇതിലുള്‍പ്പെടും. ഇതോടെ ഇന്ത്യയിലെ മൂന്നു വിമാനക്കമ്പനികളും കൂടി ഒരു വര്‍ഷത്തിനിടെ ഓര്‍ഡര്‍ ചെയ്ത വിമാനങ്ങളുടെ എണ്ണം 1,120 ആയി. എയര്‍ ഇന്ത്യ കഴിഞ്ഞ ഫെബ്രുവരിയില്‍ 470 വിമാനങ്ങള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയത്. ജൂണില്‍ ഇന്‍ഡിഗോ 500 വിമാനങ്ങളും ഓര്‍ഡര്‍ ചെയ്തിരുന്നു.

ഇന്‍ഡിഗോയുടെ ആകെ 1000 വിമാനങ്ങള്‍ക്കുള്ള ഓര്‍ഡര്‍ നിലവിലുണ്ട്. ആഭ്യന്തര വിമാനക്കമ്പനികള്‍ എല്ലാംകൂടി വരുംവര്‍ഷങ്ങളില്‍ ഡെലിവറി എടുക്കാന്‍ പോകുന്നത് 1600 വിമാനങ്ങളാണ് എന്നാണ് കണക്ക്. നിലവില്‍ ഇന്ത്യയില്‍ സര്‍വീസിലുള്ളത് 730 വിമാനങ്ങളാണ്.

ഇന്ത്യയിലെ കമ്പനികളുടെ വിമാനങ്ങളുടെ എണ്ണം 2030ല്‍ 15002000 ആകുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു. ആഭ്യന്തര യാത്രക്കാരുടെ എണ്ണം 2030ല്‍ പ്രതിവര്‍ഷം 30 കോടിയാകുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ 15.3 കോടിയാണ് യാത്രക്കാരുടെ എണ്ണം. ഹൈദരാബാദില്‍ നടക്കുന്ന ഏവിയേഷന്‍ മേളയായ വിങ്‌സ് ഇന്ത്യ 2024ലെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

akasha air Business News Latest News