വിപുലമായ ശേഖരവുമായി ആമസോണ്‍ ഫാഷന്‍ വെഡിംഗ് സ്റ്റോര്‍

By Greeshma Rakesh.01 12 2023

imran-azhar

 

 

 കൊച്ചി: വിവാഹ സീസണിനോടനുബന്ധിച്ച് വിപുലമായ ശേഖരമൊരുക്കി ആമസോണ്‍ ഫാഷന്‍ വെഡിംഗ് സ്റ്റോര്‍. വിവിധയിനം വസ്ത്രങ്ങളും പാദരക്ഷകളും വാച്ചുകളും ബാഗുകളും മറ്റ് ആക്‌സസറീകളും വെഡിംഗ് സ്റ്റോറില്‍ ലഭ്യമാണ്.

 

സോച്ച്, മീനാ ബസാര്‍, കല്യാണ്‍ സില്‍ക്സ്, സെനെം, വോയ്ല, മൈക്കല്‍ കോര്‍സ്, റിതു കുമാര്‍, ഗെസ്സ്, ഹഷ് പപ്പീസ്, ഫൗസ്റ്റോ, ആല്‍ഡോ, മോക്കോബാര, വസ്ത്രമയ്, ബിബ, മാന്യവര്‍, മോച്ചി, ടോമി ഹില്‍ഫിഗര്‍, മേയ്ബെലിന്‍ ന്യൂയോര്‍ക്ക് തുടങ്ങി 150-ലധികം പ്രമുഖ ബ്രാന്‍ഡുകളുടെ 45,000ലേറെ സ്‌റ്റൈലുകളില്‍ നിന്ന് ഉല്‍പന്നങ്ങള്‍ തിരഞ്ഞെടുക്കാന്‍ അവസരമുണ്ടാകും.

 

ഗുണനിലവാരവും ഫാഷനും ഒരുമിച്ച ദീര്‍ഘകാലം നിലനില്‍ക്കുന്നവയാണ് ഉല്‍പന്നങ്ങള്‍ എന്നത് ആമസോണ്‍ ഫാഷന്‍ വെഡിംഗ് സ്റ്റോറിന്റെ സവിശേഷതയാണ്.

OTHER SECTIONS