വനിതാ സംരംഭകര്‍ക്കായി ആമസോണ്‍ ഇന്ത്യ- ഗെയിം ധാരണ

വനിതാദിനത്തോട് അനുബന്ധിച്ച് ഇന്ത്യയിലെ ടയര്‍-2, ടയര്‍-3 നഗരങ്ങളിലെ വനിതാ സംരംഭകരുടെ ഡിജിറ്റല്‍ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി 'ഗ്ലോബല്‍ അലയന്‍സ് ഫോര്‍ മാസ് എന്റര്‍പ്രണര്‍ഷിപ്പു(ഗെയിം) മായി ആമസോണ്‍ ഇന്ത്യ ധാരണാപത്രം ഒപ്പുവച്ചു.

author-image
anu
New Update
വനിതാ സംരംഭകര്‍ക്കായി ആമസോണ്‍ ഇന്ത്യ- ഗെയിം ധാരണ

 

കൊച്ചി: വനിതാദിനത്തോട് അനുബന്ധിച്ച് ഇന്ത്യയിലെ ടയര്‍-2, ടയര്‍-3 നഗരങ്ങളിലെ വനിതാ സംരംഭകരുടെ ഡിജിറ്റല്‍ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി 'ഗ്ലോബല്‍ അലയന്‍സ് ഫോര്‍ മാസ് എന്റര്‍പ്രണര്‍ഷിപ്പു(ഗെയിം) മായി ആമസോണ്‍ ഇന്ത്യ ധാരണാപത്രം ഒപ്പുവച്ചു. ആമസോണ്‍ ഇന്ത്യയുടെ ഡിജിറ്റല്‍ സംരംഭകത്വ യാത്രയില്‍ ഏകദേശം 25,000 വനിതാ സംരംഭകരെയും കരകൗശല വിദഗ്ദ്ധരെയും പിന്തുണയ്ക്കും.

ബിസിനസ് കപ്പാസിറ്റി ബില്‍ഡിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് നൈപുണ്യ വിടവുകള്‍ നികത്തല്‍, ശേഖരിച്ച ബ്രാന്‍ഡുകളായി സംയോജിപ്പിക്കാന്‍ അവരെ പ്രാപ്തരാക്കുക എന്നിവയില്‍ ഗെയിം സഹായകമാകുന്നു. ആമസോണ്‍ ഇന്ത്യയും ഗെയിമും തമ്മിലുള്ള സഹകരണം ഇന്ത്യയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എം.എസ്.എം.ഇ) വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു.

business amazon india