/kalakaumudi/media/post_banners/da667d37b9e862159c1c5091e0b8dcb3fa3549e92ad0113f9d0a603e3075d5b1.jpg)
മുംബൈ: ഇന്ത്യയിലെ 500 ഓളം ജീവനക്കാരെ പിരിച്ചുവിട്ട് ആമസോണ്‍. സാമ്പത്തിക അനിശ്ചിതത്വം മൂലം 9000 ത്തോളം ജീവനക്കാരെ പ്രിരിച്ചുവിടുമെന്ന് മാര്‍ച്ചില്‍ സിഇഒ ആന്‍ഡി ജാസി പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഇന്ത്യയില്‍ നിന്നും ജീവനക്കാരെ പിരിച്ചുവിട്ടതെന്നാണ് റിപ്പോര്‍ട്ട്.
പിരിച്ചുവിടല്‍ നടപടി കൂടുതലായും ബാധിച്ചിരിക്കുന്നത് ആമസോണ്‍ വെബ് സേവനങ്ങള്‍, പരസ്യവിഭാഗം, തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാരെയാണ് എന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ആമസോണിന്റെ ഗ്ലോബല്‍ ടീമുകളുടെ ഭാഗമായുള്ളവര്‍ ആണ് പുറത്തായതെന്നും റിപ്പോര്‍ട്ടുണ്ട്.ആമസോണ്‍ ജനുവരിയില്‍ 18,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
നിലവില്‍ 9000 ജീവനക്കാരെക്കൂടെ പിരിച്ചുവിടുന്നതോടെ മൂന്ന് മാസത്തിനിടയില്‍ 27000 പേരെയാണ് കമ്പനി പിരിച്ചുവിടുന്നത്. കമ്പനിയുടെ ആറ് ശതമാനത്തോളം വരുന്ന ജീവനക്കാരെയാണ് നേരത്തെ പിരിച്ചുവിട്ടത്.
വെയര്‍ഹൗസ് സ്റ്റാഫ് ഉള്‍പ്പെടെ 1.5 ദശലക്ഷത്തിലധികം തൊഴിലാളികളാണ് ആമസോണിലുള്ളത്. 2023 ന്റെ തുടക്കത്തില്‍ കമ്പനിയില്‍ കൂടുതല്‍ പിരിച്ചുവിടല്‍ ഉണ്ടാകുമെന്ന് ആമസോണ്‍ സിഇഒ ആന്‍ഡി ജാസി നേരത്തെ ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.