/kalakaumudi/media/post_banners/df48a1697e17e64d5048aa47492835ae004025a4af8f75cbcbd8e630a88136a6.jpg)
ന്യൂഡല്‍ഹി: സിഗ്‌നല്‍ പ്രശ്‌നങ്ങളുള്‍പ്പെട പരിഹരിക്കുന്നതിനായി റിലയന്‍സ് ജിയോയില്‍ 30000കോടിയുടെ നിക്ഷേപം വരുന്നു. ഇതോടു കൂടി ജിയോയുടെ ആകെ നിക്ഷേപം 200001 കോടി രൂപയാകും. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഈ വന്‍ നിക്ഷേപത്തെക്കുറിച്ചു ഗൗരവമായ ആലോചനയിലാണ്. വെള്ളിയാഴ്ച്ച കൂടിയ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമായി. 600 കോടിയുടെ ഓഹരി വില്പനയിലൂടെ ഇതിനുള്ള ധന സമാഹരണം നടത്താനാണ് ആലോചന. പ്രാരംഭ ഘട്ടത്തില്‍ 2016 മാര്‍ച്ച് മാസം 150000 കോടി രൂപയാണ് മുകേഷ് അംബാനി ജിയോയില്‍ നിക്ഷേപിച്ചത്. സെപ്റ്റംബര്‍ അഞ്ചിന് ആരംഭിച്ച ജിയോ ഇതിനകം ഏഴു കോടി പുതിയ ഉപഭോക്താക്കളെ സ്വന്തമാക്കിയിട്ടുണ്ട്. സൗജന്യ കോളുകളും നെറ്റ് കണക്ഷനുമാണ് ജിയോയെ ആകര്‍ഷകമാക്കിയത്. എാല്‍ കോള്‍ മുറിയലും നെറ്റ് വര്‍ക്ക് അപര്യാപ്തതയും വെല്ലുവിളികളായി തുടരുകയായിരന്നു.