അമുലിന്റെ വരുമാനം 33,150 കോടി രൂപ

അമുല്‍ മില്‍ക്കും പാലുല്‍പ്പങ്ങളും വിപണിയില്‍ എത്തിക്കുന്ന ഗുജറാത്ത് കോഓപ്പറേറ്റിവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ് ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 33,150 കോടി രൂപ വരുമാനം നേടി.

author-image
uthara
New Update
അമുലിന്റെ വരുമാനം 33,150 കോടി രൂപ

ആനന്ദ് നഗര്‍: അമുല്‍ മില്‍ക്കും പാലുല്‍പ്പങ്ങളും വിപണിയില്‍ എത്തിക്കുന്ന ഗുജറാത്ത് കോഓപ്പറേറ്റിവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ് ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 33,150 കോടി രൂപ വരുമാനം നേടി. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനം വര്‍ധനയാണ് 2018-19ല്‍ വരുമാനത്തില്‍ ഉണ്ടായത്. അമുല്‍ ഗ്രൂപ്പിന്റെ മൊത്തം വരുമാനം 45,000 കോടി രൂപയില്‍ എത്തിയിട്ടുണ്ട്. 13 ശതമാനത്തിന്റെ വര്‍ധനയാണ് ഇക്കാര്യത്തിലും ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ 9 വര്‍ഷങ്ങളില്‍ മൊത്തമായി ശരാശരി 17.5 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ച നിരക്കാണ് പ്രകടമായിട്ടുള്ളത്. പുതിയ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചതും പുതിയ ഉല്‍പ്പങ്ങള്‍ അവതരിപ്പിച്ചതും പാല്‍ സംസ്‌കരണ ശേഷി വര്‍ധിപ്പിച്ചതും വരുമാനത്തില്‍ ഗുണപരമായി പ്രതിഫലിച്ചതായി കമ്പനി വിലയിരുത്തുന്നു . കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നിരവധി മൂല്യ വര്‍ധിത ഉല്‍പ്പങ്ങള്‍ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു .അടുത്ത അഞ്ച് വര്‍ഷക്കാലത്തേക്ക് 20 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് ലക്ഷ്യമിടുതെന്ന് കമ്പനി ചെയര്‍മാന്‍ രാംസിംഗ് പി പര്‍മര്‍ പറയുന്നു .

amul products