
ഇന്ത്യയിലെ പ്രമുഖ കമ്പിനിയായ അമുൽ ഫ്രൂട്ട് ജ്യൂസ് ഉൽപ്പാദന, വിതരണ രംഗത്തേക്ക് കാൽവെപ്പ് നടത്തുന്നു. പാലും, പാലുൽപ്പന്നങ്ങളുമാണ് അമുൽ ഉപഭോക്താക്കൾക്കായി പുറത്തിറക്കിയിരുന്നത്. ഗുണമേന്മയാർന്ന ഉൽപ്പന്നങ്ങളാണ് അമുൽ എന്ന ബ്രാൻഡിന്റെ സവിശേഷത. മാങ്ങ, ഓറഞ്ച് , ലിച്ചി, ആപ്പിൾ എന്നിവയുടെ പാക്ക് ചെയ്ത ജ്യൂസുകളാണ് വിപണിയിലെത്തിക്കുന്നത്.ബോട്ടിലിന് 10 രൂപയാണ് വില ഈടാക്കുന്നത്. അമുൽ പ്ലാന്റുകളിൽ നിന്നുമാണ് ഫ്രൂട്ട് ജ്യൂസിന്റെ ഉൽപ്പാദനം. ഉടൻ തന്നെ തന്നെ ഉൽപ്പന്നം വിപണിയിലെത്തിക്കാനാണ് കമ്പിനിയുടെ നീക്കം.