16 ാം ധനകാര്യ കമ്മീഷന്‍; ആനി ജോര്‍ജ് മാത്യു ഉള്‍പ്പെടെ നാലംഗങ്ങള്‍

പതിനാറാം ധനകാര്യ കമ്മീഷനില്‍ മലയാളി ആനി ജോര്‍ജ് മാത്യു ഉള്‍പ്പെടെ നാല് പേരെ അംഗങ്ങളായി നിയമിച്ചു.

author-image
anu
New Update
16 ാം ധനകാര്യ കമ്മീഷന്‍; ആനി ജോര്‍ജ് മാത്യു ഉള്‍പ്പെടെ നാലംഗങ്ങള്‍

ന്യൂഡല്‍ഹി: പതിനാറാം ധനകാര്യ കമ്മീഷനില്‍ മലയാളി ആനി ജോര്‍ജ് മാത്യു ഉള്‍പ്പെടെ നാല് പേരെ അംഗങ്ങളായി നിയമിച്ചു. 1988 ബാച്ച് ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് സര്‍വീസ് ഉദ്യോഗസ്ഥയായ ആനി ജോര്‍ജ് മാത്യു ഒക്ടോബര്‍ 31 നാണ് കേന്ദ്ര ധനകാര്യ എക്‌സ്‌പെന്‍ഡിച്ചര്‍ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായി വിരമിച്ചത്.

നിതി ആയോഗ് മുന്‍ ഉപാധ്യക്ഷന്‍ അരവിന്ദ് പനഗരിയ അധ്യക്ഷനായി ഡിസംബര്‍ 31 നാണ് പതിനാറാം ധന കമ്മീഷന്‍ രൂപവത്ക്കരിച്ചത്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലും സംസ്ഥാനങ്ങള്‍ക്കിടയിലും നികുതികള്‍ പങ്കുവെക്കേണ്ടതെങ്ങനെയെന്ന് ശുപാര്‍ശ ചെയ്യലാണ് ധനകാര്യ കമ്മിഷന്റെ മുഖ്യ കര്‍ത്തവ്യം.

ആനിയെ കൂടാതെ 15-ാം ധനകാര്യ കമ്മിഷനംഗവും എക്‌സ്പെന്‍ഡിച്ചര്‍ വകുപ്പ് മുന്‍ സെക്രട്ടറിയുമായ അജയ് നാരായണ്‍ ഝാ, അര്‍ഥ ഗ്ലോബല്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. നിരഞ്ജന്‍ രാജാധ്യക്ഷ എന്നിവരേയും മുഴുവന്‍സമയ അംഗങ്ങളാക്കി. എസ്.ബി.ഐ. ഗ്രൂപ്പ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. സൗമ്യ കാന്തി ഘോഷിനെ പാര്‍ട് ടൈം അംഗമായും കേന്ദ്ര ധനമന്ത്രാലയം നിയമിച്ചു. ആനി ജോര്‍ജ് മാത്യു കോട്ടയം രാമപുരം സ്വദേശിനിയാണ്.

Business News Latest News