ഇന്ത്യയിലെ ആപ്പിൾ സ്റ്റോർ; 1.5 ലക്ഷം തൊഴിൽ അവസരങ്ങൾ

25 വർഷികം ആഘോഷിക്കുന്ന വേളയിലാണ് ആപ്പിളിൻെറ പ്രഖ്യാപനം.1.5 ലക്ഷൺ ഡെവലപ്പ‍ർ ജോലികൾ ആണ് ആപ്പിൾസ്റ്റോർ തുറക്കുന്നതിലൂടെ ലഭിക്കുക.

author-image
Lekshmi
New Update
ഇന്ത്യയിലെ ആപ്പിൾ സ്റ്റോർ; 1.5 ലക്ഷം തൊഴിൽ അവസരങ്ങൾ

മുംബൈ: 25 വർഷികം ആഘോഷിക്കുന്ന വേളയിലാണ് ആപ്പിളിൻെറ പ്രഖ്യാപനം.1.5 ലക്ഷൺ ഡെവലപ്പ‍ർ ജോലികൾ ആണ് ആപ്പിൾസ്റ്റോർ തുറക്കുന്നതിലൂടെ ലഭിക്കുക.ഐഫോണിന്റെ ആഗോള ഉപയോക്തൃ അടിത്തറ ശക്തമാക്കുന്നതിന്റെ ഭാഗമായി ആണ് കൂടുതൽ ഇന്ത്യൻ ഡെവലപ്പർമാരെ കമ്പനി നിയമിക്കുന്നത്.ഇന്ത്യയിൽ ആപ്പിൾ ഇപ്പോൾ 10 ലക്ഷം ആളുകൾക്ക് തൊഴിൽ നൽകുന്നു.രാജ്യത്തെ ഡെവലപ്പർമാർക്കുള്ള പ്രതിഫലം ആപ്പിൾ 2018 മുതൽ മൂന്നിരട്ടിയിലധികം വർധിച്ചിട്ടുണ്ട്.

കൂടാതെ ബെംഗളൂരുവിലെ ഐഒഎസ് ആപ്പ് ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ് ആക്സിലറേറ്റർ 15,000-ലധികം ഡെവലപ്പർമാർക്കായി വിവിധ സെഷനുകൾ സംഘടിപ്പിക്കുന്നുണ്ട്.ഇന്ത്യയ്ക്ക് മനോഹരമായ ഒരു സംസ്കാരവും അവിശ്വസനീയമായ ഊർജ്ജവുമാണുള്ളത്.ആപ്പിളിൻെറ ദീർഘകാലത്തെ പ്രവ‍ർത്തന പാരമ്പര്യം ഇന്ത്യയിലേക്കും വ്യാപിപ്പിക്കുന്നതിൽ ആവേശഭരിതരാണ്.

ഉപഭോക്താക്കളെ പിന്തുണയ്‌ക്കുക, പ്രാദേശികമായി നിക്ഷേപം നടത്തുക, പുതുമയാ‍ന്ന സേവനങ്ങളിലൂടെ മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കാൻ ഒരുമിച്ച് പ്രവർത്തിക്കുക.ഇതാണ് ലക്ഷ്യമെന്ന് ആപ്പിൾ സിഇഒ ടിം കുക്ക് പറഞ്ഞു.സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മുംബൈയിലും ഡൽഹിയിലും ആപ്പിൾ പുതിയ സ്റ്റോറുകൾ തുറക്കുകയാണ്.

ഇന്ത്യയിലെ നിർമ്മാണ യൂണിറ്റുകളുടെ അടിസ്ഥാന സൗകര്യങ്ങളും കമ്പനി വർധിപ്പികയാണ്.2017 ൽ കമ്പനി ഇന്ത്യയിൽ ഐഫോൺ നിർമ്മിക്കാൻ തുടങ്ങിയിരുന്നു.അതിനുശേഷം,ഐഫോൺ മോഡലുകൾ അസംബിൾ ചെയ്യുന്നതിനുംഫോൺ ഘടകങ്ങൾ നിർമ്മിക്കുന്നതിനുമായി കമ്പനി മറ്റ് കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.

2022-ൽ ആരംഭിച്ച, ആപ്പിളിന്റെ അഞ്ച് കോടി ഡോളളിൻെറ സപ്ലയർ എംപ്ലോയി ഡെവലപ്‌മെന്റ് ഫണ്ട്, പുതിയ നൈപുണ്യ വികസനം, തൊഴിലാളികളുടെ അവകാശങ്ങൾ സംബന്ധിച്ച അവബോധം, മറ്റ് പഠന അവസരങ്ങൾ എന്നിവയെക്കുറിച്ച് ജീവനക്കാരെ ബോധവൽക്കരിക്കുന്നു.ഇന്ത്യൻ ആപ്പ് ഡെവലപ്പർമാരുമായുള്ള ഇടപഴകൽ വർധിപ്പിക്കാൻ ആപ്പിൾ ശ്രമിക്കുന്നുണ്ടെങ്കിലും കൂടുതൽ കാര്യങ്ങൾ ചെയ്യാനാകുമെന്ന് വിദഗ്ധർ പറയുന്നു.

celebrates 25 year india apple