അപ്പോളോ ഹോസ്പിറ്റല്‍സിന്റെ ലാഭത്തില്‍ 17% വര്‍ധനവ്

അപ്പോളോ ഹോസ്പിറ്റല്‍സ് എന്റര്‍പ്രൈസ് ലിമിറ്റഡിന്റെ സെപ്റ്റംബറില്‍ അവസാനിച്ച പാദത്തിലെ മൊത്തം അറ്റ ലാഭം 17 ശതമാനം വര്‍ധിച്ച് 249 കോടി രൂപയായി.

author-image
Web Desk
New Update
അപ്പോളോ ഹോസ്പിറ്റല്‍സിന്റെ ലാഭത്തില്‍ 17% വര്‍ധനവ്

മുംബൈ: അപ്പോളോ ഹോസ്പിറ്റല്‍സ് എന്റര്‍പ്രൈസ് ലിമിറ്റഡിന്റെ സെപ്റ്റംബറില്‍ അവസാനിച്ച പാദത്തിലെ മൊത്തം അറ്റ ലാഭം 17 ശതമാനം വര്‍ധിച്ച് 249 കോടി രൂപയായി. പ്രവൃത്തികളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷത്തെ 4,251 കോടിയില്‍ നിന്ന് 4,847 കോടിയായി ഉയര്‍ന്നു. ആരോഗ്യപരിരക്ഷാ സേവന വിഭാഗത്തിന്റെ വരുമാനത്തില്‍ 12 ശതമാനമാണ് വര്‍ധനവുണ്ടായത്. ഈ വിഭാഗത്തില്‍ നിന്ന് ലഭിച്ചത് 2,547 കോടി രൂപയാണ്. അപ്പോളോ ഹെല്‍ത്ത് ആന്‍ഡ് ലൈഫ് സ്റ്റൈല്‍ ലിമിറ്റഡ് (ഡയഗ്നോസ്റ്റിക്‌സ് ആന്‍ഡ് റീടെയ്ല്‍ ഹെല്‍ത്ത് കെയര്‍) 354 കോടി രൂപ നേടി 11 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. അതേ സമയം അപ്പോളോ ഹെല്‍ത്ത്‌കോ ലിമിറ്റഡിന്റെ വരുമാനം 17 ശതമാനം വര്‍ധിച്ച് 1,945 കോടിയായി.

Latest News Business News appolo hospital