ചെറുകിട വ്യാപാരികൾക്ക് സഹായം; ഗൂഗിളിന്റെ ചെറു ലോണുകൾ

രാജ്യത്തെ ചെറുകിട വ്യാപാരികളെ സഹായിക്കാൻ ഗൂഗിൾ ഇന്ത്യ ചെറു ലോണുകൾ പ്രഖ്യാപിച്ചു. ഇന്ത്യയിലെ വ്യാപാരികൾക്ക് പലപ്പോഴും ചെറിയ ലോണുകൾ ആവശ്യമാണെന്ന് ഗൂഗിൾ ഇന്ത്യ മനസിലാക്കിയതിനാലാണ് ഈ ഒരു മേഖലയിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നത്.

author-image
Hiba
New Update
ചെറുകിട വ്യാപാരികൾക്ക് സഹായം; ഗൂഗിളിന്റെ ചെറു ലോണുകൾ

ന്യൂഡൽഹി: രാജ്യത്തെ ചെറുകിട വ്യാപാരികളെ സഹായിക്കാൻ ഗൂഗിൾ ഇന്ത്യ 'ചെറു' ലോണുകൾ പ്രഖ്യാപിച്ചു. ഇന്ത്യയിലെ വ്യാപാരികൾക്ക് പലപ്പോഴും ചെറിയ ലോണുകൾ ആവശ്യമാണെന്ന് ഗൂഗിൾ ഇന്ത്യ മനസിലാക്കിയതിനാലാണ് ഈ ഒരു മേഖലയിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നത്. ചെറുകിട ബിസിനസുകൾക്ക് 15,000 രൂപ പോലും ഗൂഗിൾ വായ്പ നൽകും.

അത് 111 രൂപയിൽ താഴെയുള്ള ലളിതമായ തിരിച്ചടവ് തുകയിൽ തിരിച്ചടയ്ക്കാം. ലോൺ സേവനങ്ങൾ നൽകുന്നതിന് ടെക് ഭീമൻ ഡിഎംഐ ഫിനാൻസുമായി സഹകരിക്കുന്നുണ്ട്. വ്യാപാരികളുടെ പ്രവർത്തന മൂലധന ആവശ്യകതകൾ പരിഹരിക്കാൻ സഹായിക്കുന്ന ഇ പേലേറ്ററിന്റെ പങ്കാളിത്തത്തോടെ വ്യാപാരികൾക്കായി ഗൂഗിൾ പേ ഒരു ക്രെഡിറ്റ് ലൈനും പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.

വ്യാപാരികൾക്ക് അവരുടെ സ്റ്റോക്കും മറ്റും വാങ്ങുന്നതിന് ഇത് ഉപയോഗിക്കാവുന്നതാണ്. ഐസിഐസിഐ ബാങ്കുമായി സഹകരിച്ച് ഗൂഗിൾ ഇന്ത്യ യുപിഐയിൽ ക്രെഡിറ്റ് ലൈനുകൾ ആരംഭിച്ചിട്ടുണ്ട്. ആക്‌സിസ് ബാങ്കുമായി സഹകരിച്ച് ഗൂഗിൾ പേയിലെ വ്യക്തിഗത വായ്പകളുടെ പോർട്ട്‌ഫോളിയോ ഗൂഗിൾ ഇന്ത്യ വിപുലീകരിച്ചിട്ടുണ്ട്.

Google Small Loans scale industries