ഫ്രാങ്ക്ഫര്‍ട്ട്: ഫോക്‌സ് വാഗണ്‍ ഡീസല്‍ മലിനീകരണ തട്ടിപ്പുകേസില്‍ ഔഡി ചീഫ് എക്‌സിക്യൂട്ടീവ് റൂപ്പര്‍ട്ട് സ്റ്റാഡ്ലര്‍ അറസ്റ്റില്‍. ഫോക്‌സ്വാഗണിനെതിരേയുള്ള മലിനീകരണ തട്ടിപ്പു കേസില്‍ തെളിവുകള്‍ നശിപ്പിക്കാനിടയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം ശരി വെച്ചു കൊണ്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച സ്റ്റാഡ്ലറുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ യൂറോപ്പില്‍ വിറ്റു പോയ കാറുകളില്‍ മലിനീകരണം കുറച്ചുകാണിക്കാനുള്ള സോഫ്റ്റ് വെയര്‍
ഘടിപ്പിക്കുന്നതിന് അനുമതി നല്കിയതിന്റെ രേഖകള്‍ ലഭിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ വാദിക്കുന്നത്. 2015ല്‍ ഫോക്‌സ് വാഗണ്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് മലിനീകരണം കുറച്ച് കാണിച്ചെന്ന ആരോപണം ശരി വെച്ചതിനെ തുടര്‍ന്ന് ഫോക്‌സ് വാഗണ്‍
ഗ്രൂപ്പിന്‌റെ ഔഡി, പോര്‍ഷെ, സ്‌കോഡ,സീറ്റ് തുടങ്ങിയ കാര്‍ ബ്രാന്‍ഡുകളുടെ വില്‍പന ഇടിഞ്ഞിരുന്നു.
ഔഡി ചീഫ് റൂപ്പര്‍ട്ട് സ്റ്റാഡ്ലര്‍ അറസ്റ്റില്‍
ഫ്രാങ്ക്ഫര്‍ട്ട്: ഫോക്‌സ് വാഗണ്‍ ഡീസല്‍ മലിനീകരണ തട്ടിപ്പുകേസില്‍ ഔഡി ചീഫ് എക്‌സിക്യൂട്ടീവ് റൂപ്പര്‍ട്ട് സ്റ്റാഡ്ലര്‍ അറസ്റ്റില്‍. ഫോക്‌സ്വാഗണിനെതിരേയുള്ള മലിനീകരണ
New Update