ടെറുമോ പെന്‍പോളിന് ഇ.റ്റി നൗ അവാര്‍ഡ്

പ്രമുഖ 'ബ്ലഡ് ബാഗ് നിര്‍മ്മാതാക്കളായ ടെറുമോ പെന്‍പോളിന് ഇ.റ്റി നൗ അവാര്‍ഡ്.

author-image
online desk
New Update
ടെറുമോ പെന്‍പോളിന് ഇ.റ്റി നൗ അവാര്‍ഡ്

തിരുവനന്തപുരം: പ്രമുഖ 'ബ്ലഡ് ബാഗ് നിര്‍മ്മാതാക്കളായ ടെറുമോ പെന്‍പോളിന് ഇ.റ്റി നൗ അവാര്‍ഡ്. സ്ഥാപനത്തിന്റെ സി. എസ്.ആര്‍ വകുപ്പാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. സാമൂഹ്യ സേവന രംഗത്തെ മികവും ആരോഗ്യ രംഗത്തെ ഉത്പാദന മികവും കണക്കിലെടുത്താണ് ഇ.റ്റി നൗ ചാനല്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിന് ടെറുമോ പെപോളിലെ സി.എസ്.ആര്‍ വകുപ്പിനെ തിരഞ്ഞെടുത്തത്. മുംബയ് താജ് ലാന്‍ഡ്‌സ് എന്‍ഡില്‍ നടന്ന ചടങ്ങില്‍ ഫിലിപ്പൈന്‍സിലെ സൊര്‍സൊഗന്‍ സിറ്റി മേയര്‍ സാലി ലീ, സതേര്‍ലാന്‍ഡ് സി. ഇ. ഒ പോള്‍ സതേര്‍ലാന്‍ഡില്‍ നിന്നും ടെറുമോ പെന്‍പോളിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സി. പത്മകുമാര്‍, എക്‌സിക്യൂട്ടീവ് പബ്ലിക് റിലേഷന്‍ ഓഫീസറും സി. എസ്. ആര്‍ മായ ഗോവിന്ദ് എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

തിരുവനന്തപുരത്തെ വിളപ്പില്‍ പഞ്ചായത്തിലെ നാല് സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ പ്രാഥമിക ചികിത്സാകേന്ദ്രങ്ങളിലും ടെറുമോ പെന്‍പോളിന്റെ നേതൃത്വത്തില്‍ നടത്തു സൗജന്യ പഠനോപകരണ വിതരണവും ഇവയുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തില്‍ ടെറുമോ പെപോളിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും അവാര്‍ഡിലൂടെ അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം ലഭിച്ചിരിക്കുകയാണ്. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മങ്കൊമ്പില്‍ 400 കുടുംബങ്ങള്‍ക്ക് കുടിവെള്ളത്തിനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.

ഇ.റ്റി നൗ അവാര്‍ഡ് ഫിലിപ്പൈന്‍സിലെ സൊര്‍സൊഗന്‍ സിറ്റി മേയര്‍ സാലി ലീ, സതേര്‍ലാന്‍ഡ് സി. ഇ.ഒ പോള്‍ സതേര്‍ലാന്‍ഡില്‍ നിും ടെറുമോ പെന്‍പോളിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സി. പത്മകുമാര്‍, എക്‌സിക്യൂട്ടീവ് പബ്ലിക് റിലേഷന്‍ ഓഫീസറും സി. എസ്. ആര്‍ മായ ഗോവിന്ദ് എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്നു .

award