/kalakaumudi/media/post_banners/03e1e8bdbd74b50dd676fb26d5c5245b62af97d8fd91aedc82b7c9d8d18129d7.jpg)
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഫ്‌ളെക്സിബിള്‍ വര്‍ക്ക്സ്പേസ് സൊല്യൂഷന്‍സ് കമ്പനിയായ ഓഫിസ് സ്പേസ് സൊല്യൂഷന്‍സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് അനുമതി തേടി സെബിക്ക് കരടുരേഖ സമര്‍പ്പിച്ചു. 160 കോടി രൂപയുടെ പുതിയ ഓഹരികളും പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 10,023,172 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐ.പി.ഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ആക്സിസ് കാപ്പിറ്റല്‍ ലിമിറ്റഡ്, ഐ.ഐ.എഫ്.എല്‍ സെക്യൂരിറ്റീസ്, എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് എന്നിവരാണ് ബുക്ക് റണ്ണിംഗ് ലീഡ് മനേജര്‍മാര്‍.