/kalakaumudi/media/post_banners/e6fe7cdea5f6ae3b2cfaf2094afaec5f3b68d8dd292b761ed540e611e57545ad.jpg)
ന്യൂഡല്‍ഹി: ആക്‌സിസ് ബാങ്കിന്റെ അറ്റലാഭത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ട്. 2019-2020 സാമ്പത്തിക വര്‍ഷത്തിലവസാനിച്ച ഒന്നാം പാദത്തില്‍ ബാങ്കിന്റെ അറ്റലാഭത്തില്‍ 95 ശതമാനം വര്‍ദ്ധനവാണ് ആക്‌സിസ് ബാങ്കിന്റെ അറ്റലാഭത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ ബാങ്കിന്റെ അറ്റലാഭത്തില്‍ 1,370 കോടി രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ബാങ്കിന്റെ അറ്റലാഭത്തില്‍ ആകെ രേഖപ്പെടുത്തിയത് 701 കോടി രൂപയാണ്.രാജ്യത്തെ മികച്ച സ്വകാര്യ ബാങ്കുകളിലൊന്നാണ് ആക്‌സിസ് ബാങ്ക്.
ആക്‌സിസ് ബാങ്കിന്റെ പലിശയിനത്തിലുള്ള വരുമാനത്തിലടക്കം വന്‍ വര്‍ദ്ധനവാണ് ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ബാങ്കിന്റെ അറ്റപലിശയിനത്തിലുള്ള വരുമാനത്തില്‍ ഏകദേശം 13 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ബാങ്കിന്റെ അറ്റ്പലിശയിനത്തിലുള്ള വരുമാനമായി രേഖപ്പെടുത്തിയത് ഏകദേശം 5,844 കോടി രൂപയാണ് .ഒരു വര്‍ഷം മുമ്പ് ഇത് 5,166.80 കോടി രൂപയായിരുന്നു. 2018-19 ലെ ഒന്നാം പാദത്തിലെ 3,337.70 കോടി രൂപയില്‍ നിന്ന് 14.29 ശതമാനം വര്‍ദ്ധനയോടെ 3,814.58 കോടി രൂപയായി
എന്നാല്‍ ബാങ്കിന്റെ പലിശേതര വരുമാനത്തിലും, ഫീ ഇനത്തിലുള്ള വരുമാനത്തിലും വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഇനത്തിലുള്ള ബാങ്കിന്റെ വരുമാനം മറ്റ് വരുമാനം 32.27 ശതമാനം ഉയര്‍ന്ന് 3,868.76 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇത് 2,924.99 കോടി രൂപയായിരുന്നു.ബാങ്കിന്റെ ഈ ഇനത്തിലുള്ള വരുമാനം 2,663 കോടി രൂപയില്‍ നിന്ന് 3,869 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ആക്സിസ് ബാങ്കിന്റെ ആസ്തിയുടെ ഗുണനിലവാരം കൂടുയിട്ടുണ്ട്. മൊത്തം നിഷ്‌ക്രിയ ആസ്തികളുടെ (എന്‍പിഎ) ശതമാനം 5.25 ശതമാനമാണ്, കഴിഞ്ഞ പാദത്തില്‍ ഇത് 5.26 ശതമാനത്തില്‍ കുറവാണ്. നെറ്റ് എന്‍പിഎകള്‍ തുടര്‍ച്ചയായി 2.06 ശതമാനത്തില്‍ നിന്ന് 2.04 ശതമാനമായി കുറഞ്ഞു.ഒന്നാം പാദത്തില്‍ ബാങ്കിന്റെ അറ്റലാഭത്തിന്റെ ഫലങ്ങള്‍ പുറത്തിറങ്ങുന്നതിന് മുമ്പ് ചൊവ്വാഴ്ച ആക്സിസ് ബാങ്കിന്റെ ഓഹരികള്‍ 1.82 ശതമാനം ഇടിഞ്ഞ് 706.55 രൂപയായി