/kalakaumudi/media/post_banners/208ee99355d62f06888fb84871b72cc08fd704e0eafbebeb155dcab33b6d5286.jpg)
ബംഗളൂരു : ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വലിയ തുക നൽകി വിപ്രോയുടെ സ്ഥാപക ചെയർമാനായ അസിം പ്രേംജി. 7300 കോടി രൂപയുടെ ഓഹരികൾ വിറ്റാണ് അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പണം കണ്ടെത്തിയത്.
വിപ്രോയുടെ തന്നെ ഓഹരികളാണ് അദ്ദേഹം വിട്ടത്. കൈവശമുള്ളതിൽ 224.6 മില്യൺ മൂല്യം വരുന്ന 3.96 ശതമാനം ഓഹരികളാണ് വിറ്റഴിച്ചത്. കമ്പനിയുടെ ബൈബാക്ക് പദ്ധതി വഴിയാണ് ഓഹരി വിറ്റഴിക്കൽ.
ഓഹരിയിൽ നിന്നുള്ള വരുമാനത്തിൽ നിന്ന് അദ്ദേഹം 1.45 ലക്ഷം കോടി രൂപ കഴിഞ്ഞ മാർച്ചിൽ അദ്ദേഹം അസിം പ്രേംജി ഫൗണ്ടേഷന് നൽകിയിരുന്നു.