/kalakaumudi/media/post_banners/bcb819b9ad4a4fb369277c889b524632c2e101b7d033b0fba66228cc18632618.jpg)
ന്യൂ ഡൽഹി: വിപ്രോ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ അസിം പ്രേംജി വിരമിക്കുന്നു. 53 വർഷത്തെ വിപ്രോയെ നയിച്ച ശേഷമാണ് അസിം പ്രേംജി പടിയിറങ്ങുന്നത്. ജൂലൈ 30നാണ് പ്രേംജി സ്ഥാനമൊഴിയുന്നത്. അതേസമയം സ്ഥാനമൊഴിയുന്ന പ്രേംജി കമ്പനി ബോർഡിൽ നോൺ-എക്സിക്യൂട്ടീവ് ഡയറക്ടർ, ഫൗണ്ടർ ചെയർമാൻ സ്ഥാനങ്ങളിൽ തുടരും. അസിം പ്രേംജിയുടെ അഭാവത്തിൽ വിപ്രോ സിഇഒ ആബിദലി നീമൂച്ച്‍വാല മാനേജിംഗ് ഡയറക്ടറാകും. അസിം പ്രേംജിയുടെ മകൻ റിഷാദ് പ്രേംജി എക്സിക്യൂട്ടീവ് ചെയർമാനാകുമെന്നും സൂചനയുണ്ട്.