/kalakaumudi/media/post_banners/4c6c223d994ed1fe354e8f1d88b7f2bda17e815d6e79d5b1d98c3fd6d376797d.jpg)
ജോൺസൺ ആൻഡ് ജോൺസൺ കമ്പിനിക്ക് വീണ്ടും കനത്ത തിരിച്ചടി. ബേബി പൗഡറിന് പുറമെ ഷാംപൂവിലും രാസ സാന്നിധ്യം കണ്ടെത്തി. രാജസ്ഥാനിലെ ഡ്രഗ്സ് കൺട്രോൾ ഓർഗനൈസേഷൻ നടത്തിയ പരിശോധനയിലാണ് മാരക രാസ പദാർത്ഥമായ ഫോർമാൽഡിഹൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതേ തുടർന്ന് ഷാംപൂ സ്റ്റോക്ക് മാർക്കറ്റിൽ നിന്ന് പിൻവലിക്കാൻ ഡ്രഗ്സ് കൺട്രോൾ അതോറിറ്റി ആവശ്യപ്പെട്ടു. അതേസമയം ഷാംപൂവിൽ യാതൊരു വിധ രാസ പദാർത്ഥങ്ങളും അടങ്ങിയിട്ടില്ലെന്നും ഗുണമേന്മയുള്ള ഉല്പന്നമാണെന്നുമെന്ന നിലപാടിലാണ് അധികൃതർ. കാൻസറിന് കാരണമാകുന്ന രാസ സാന്നിധ്യമാണ് കണ്ടെത്തിയതെന്ന് 'ലൈവ് മിന്റ്' റിപ്പോർട്ട് ചെയ്തു.