ശമ്പളം നല്‍കാന്‍ വഴിയില്ലാതെ ബൈജൂസ്

മുന്‍നിര നിക്ഷേപകരുമായുള്ള രൂക്ഷമായ തര്‍ക്കങ്ങള്‍ക്കിടയില്‍ ഫണ്ട് ലഭ്യത കുറഞ്ഞതോടെ വിദ്യാഭ്യാസ ഓണ്‍ലൈന്‍ പ്‌ളാറ്റ്ഫോമായ ബൈജൂസില്‍ ശമ്പളം മുടങ്ങി.

author-image
anu
New Update
ശമ്പളം നല്‍കാന്‍ വഴിയില്ലാതെ ബൈജൂസ്

 

കൊച്ചി: മുന്‍നിര നിക്ഷേപകരുമായുള്ള രൂക്ഷമായ തര്‍ക്കങ്ങള്‍ക്കിടയില്‍ ഫണ്ട് ലഭ്യത കുറഞ്ഞതോടെ വിദ്യാഭ്യാസ ഓണ്‍ലൈന്‍ പ്‌ളാറ്റ്ഫോമായ ബൈജൂസില്‍ ശമ്പളം മുടങ്ങി. അവകാശ ഓഹരി വില്പന വഴി സമാഹരിച്ച തുക പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കണമെന്ന കോടതി ഉത്തരവ് മൂലം ഈ മാസം ശമ്പളം നല്‍കാന്‍ മാര്‍ഗങ്ങളില്ലെന്ന് ബൈജൂസ് ഉടമ ബൈജു രവീന്ദ്രന്‍ പറഞ്ഞു. അതേസമയം മാര്‍ച്ച് പത്തിനുള്ളില്‍ ശമ്പളം നല്‍കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാല് നിക്ഷേപ സ്ഥാപനങ്ങള്‍ വൈരാഗ്യബുദ്ധിയോടെ നടത്തുന്ന നീക്കങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും ബൈജു ആരോപിക്കുന്നു.

business baijus